*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പ്രണയം നടിച്ച്‌ 17-കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 27-കാരന്‍ അറസ്റ്റില്‍.A 17-year-old girl was taken and tortured by pretending to be in love; A 27-year-old man was arrested.

പ്രണയം നടിച്ച്‌ 17-കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 27-കാരന്‍ അറസ്റ്റില്‍.

വള്ളികുന്നം: പ്രണയം നടിച്ച്‌ 17-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പുനലൂര്‍ തെന്‍മല ഉരുക്കുഴി പാരിവിള പുത്തന്‍വീട്ടില്‍ അംജിത്ത് എന്ന 27 കാരണാണ് റസ്റ്റിലായത്.
കഴിഞ്ഞ 16-നാണ് വള്ളികുന്നം സ്വദേശിയായ പെണ്‍കുട്ടിയെ അംജിത്ത് പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയത്. പുനലൂര്‍ ഭാഗത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു പോകുന്നുവെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ച്‌ വിവരമില്ലാതായതോടെ വീട്ടുകാര്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അംജിത്താണ് കൊണ്ടുപോയതെന്നു കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ വള്ളികുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.എറണാകുളത്തു ജോലി ചെയ്തുവരുകയായിരുന്നു പെണ്‍കുട്ടി. ആ സ്ഥാപനത്തില്‍ അംജിത്തിന്റെ സഹോദരി ജോലി ചെയ്തിരുന്നു. സഹോദരി വഴിയാണ് അംജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.