ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂര്‍ ചങ്ങായീസ് എസ്.എസ്.എല്‍.സി ,പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.Kollam Punalur Changayes gave gifts to the students who passed the SSLC, Plus 2 and Degree examinations.

കൊല്ലം പുനലൂര്‍ ചങ്ങായീസ് എസ്.എസ്.എല്‍.സി ,പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി ,പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ വിജയം നേടിയ ചങ്ങായീസ് അംഗങ്ങളുടെ മക്കളെ പുനലൂർ ആശഭവനിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട പ്രദീപ് കണ്ണംകോട് ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

ചടങ്ങിൽ ഇക്കഴിഞ്ഞ കരട്ടേ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അതുൽ കൃഷ്ണനെയും ആദരിക്കുകയുണ്ടായി.

ചങ്ങായീസ് പ്രസിഡന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ നിരവധി തവണ കേന്ദ്ര സംസ്ഥാന അവാർഡ് നേടിയ പ്രദീപ് കണ്ണംകോട് മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ നന്മയുടെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും ആശഭവനിലെ കുട്ടികളെ ഉൾപ്പെടുത്തി ഈ ഉപഹാര സമർപ്പണവേദി പുനലൂർ ആശ ഭവനെ തിരഞ്ഞെടുക്കാൻ ചങ്ങായീസ് കാണിച്ച മനസ് അവരുടെ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക ആണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ പ്രദീപ് പറഞ്ഞു.

തുടർന്ന് ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ സൽക്കല വാസുദേവിനെയും, അനീഷ് പുനലൂരിനെയും, സിറാജ് മെഡിസോൺ, ആശഭവനിലെ അംഗങ്ങളെയും പൊന്നാട അണിഞ്ഞ് ആദരിച്ചു. 

ചങ്ങായീസിന്റെ പ്രവർത്തനങ്ങളിൽ ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന കുഞ്ഞനുജന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് തുടങ്ങിയ പൊതുസമ്മേളനം അക്ഷയുടെ അനുമോദന ഉപഹാരം നൽകുവാൻ കഴിയാതെ മൂകമായ അവന്റെ ആത്മാവിൻറെ ശാന്തിക്കായി പ്രാർത്ഥിച്ച് കൊണ്ട് ആശാഭവനിലെ കുഞ്ഞുങ്ങൾക്ക് സ്നേഹവിരുന്ന് നൽകി സമ്മേളനം അവസാനിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.