*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വൃദ്ധമാതാവിനെ തെരുവിലുപേക്ഷിച്ച്‌ മകള്‍.എന്നാല്‍ അത് കണ്ടിട്ട് തന്നെ കാര്യം.കമലമ്മയ്ക്ക് തുണയായത് 23 വയസുകാരന്‍. The daughter left the old mother on the street. But after seeing that, the thing is that Kamalamma was helped by a 23-year-old man.

വൃദ്ധമാതാവിനെ തെരുവിലുപേക്ഷിച്ച്‌ മകള്‍.എന്നാല്‍ അത് കണ്ടിട്ട് തന്നെ കാര്യം.കമലമ്മയ്ക്ക് തുണയായത് 23 വയസുകാരന്‍.

മകള്‍ തെരുവില്‍ ഉപേക്ഷിച്ച അമ്മയ്ക്ക് യുവാവ് താങ്ങായി. നെറ്റിയില്‍ മുറിവുകളും മൂക്കില്‍ ചോരയുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വൃദ്ധയ്ക്ക് രക്ഷകനായി യുവാവ്. ബക്രീദിന് സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകുമ്പോഴായിരുന്നു കരളലിയിക്കുന്ന ദൃശ്യം രോഹന്‍ കാണുന്നത്. ഉടന്‍ തന്നെ അമ്മയുടെ ഫോണില്‍ നിന്നും മകളെ ബന്ധപ്പെട്ടപ്പോള്‍ രോഹന്‍ ലഭിച്ച മറുപടി അമ്മയെ എവിടെയെങ്കിലും കൊണ്ട് തള്ളിക്കൊ എന്നായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെടലില്‍ അമ്മയെ മകള്‍ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.

വഞ്ചിയൂര്‍ സ്വദേശിയും കോവളം നീലകണ്ഠ റിസോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹന്‍ കൃഷ്ണ എന്ന 23 വയസുകാനാണ് തനിക്ക് ഇന്നുണ്ടായ അനുഭവം പങ്കുവെയ്ക്കുന്നത്. ബക്രീദ് ദിനത്തില്‍ തിരുവനന്തപുരം വെള്ളായണിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകുകയായിരുന്നു രോഹന്‍ കൃഷ്ണ.

ഈ സമയത്താണ് മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച്‌ നെറ്റിയില്‍ മുറിവുകളുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയെ രോഹന്‍ കാണുന്നത്. ഉടനെ വൃദ്ധയുടെ അടുത്ത് എത്തി രോഹന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. കമലമ്മ എന്നാണ് വൃദ്ധ രോഹനോട് പേര് പറഞ്ഞത്. ബാലരാമപുരം വഴുമുക്ക് സ്വദേശിനിയാണ്.

മകള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് ആണെന്നും നിലത്ത് വീണ് മുഖത്ത് പരിക്ക് ഏറ്റത് ആണെന്നും വൃദ്ധ രോഹനോട് പറഞ്ഞു. വൃദ്ധയുടെ പക്കല്‍ നിന്ന് മകളുടെ ഫോണ്‍ നമ്ബര്‍ വാങ്ങി രോഹന്‍ ബന്ധപ്പെട്ടു. അമ്മയുടെ അവസ്ഥ പറഞ്ഞു വീട്ടില്‍ കൊണ്ട് ആക്കാം എന്ന് പറഞ്ഞ രോഹന്‍നോട് വൃദ്ധയുടെ മകളുടെ മറുപടി ഇങ്ങനെയായിരുന്നു, "എവ്ടേലും കൊണ്ട് പോയി തള്ളിക്കോ, ഈ തള്ളയെ നോക്കാന്‍ എനിക്ക് വയ്യ, അവര്‍ ചത്ത് കിട്ടിയാല്‍ അത്രേം സന്തോഷം". എന്നത് ആയിരുന്നു.

ഇത് കേട്ട് തന്‍റെ കണ്ണുകള്‍ നിറഞ്ഞു എന്ന് രോഹന്‍ പറയുന്നു. എന്നാല്‍ വൃദ്ധയ്ക്ക് അര്‍ഹമായ പരിചരണം നല്‍കാതെ അവരെ ഉപേക്ഷിക്കാന്‍ കഴിയില്ല എന്ന് രോഹന്‍ വൃദ്ധയുടെ മകളോട് പറഞ്ഞു. തുടര്‍ന്ന് രോഹന്‍ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഉടനെ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇവര്‍ രോഹനില്‍ നിന്നും വൃദ്ധയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വൃദ്ധയുടെ മകളെ ഫോണില്‍ വിളിച്ചു. എന്നാല്‍ വൃദ്ധയെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ കഴിയില്ല എന്ന മറുപടിയാണ് മകള്‍ പൊലീസിനോടും പറഞ്ഞത്.

ഈ സമയത്ത് ആ വൃദ്ധയുടെ മുഖത്ത് നിസ്സഹായത താന്‍ കണ്ടുവെന്നും ഇക്കാലത്ത് ഇത് നമുക്ക് ചുറ്റും നടക്കുന്ന ഒരു സാധാരണ കാര്യമാണെങ്കിലും "അവിശ്വസനീയമായത്" എന്താണെന്ന് തനിക്ക് ഇന്ന് മനസ്സിലായി എന്നും രോഹന്‍ കൃഷ്ണ പറയുന്നു. പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങും എന്ന് മുന്നറിയിപ്പ് നല്‍കിയതോടെ സ്റ്റേഷനില്‍ എത്തിച്ച അമ്മയെ മകള്‍ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എന്ന് പൊലീസ് പറഞ്ഞു.

ഇന്ന് ആ വൃദ്ധയ്ക്ക് വേണ്ടി മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതില്‍ താന്‍ അസ്വസ്ഥനാണ് പക്ഷേ ഒരു ദിവസം, താന്‍ ഒരു വിജയകരമായ ബിസിനസുകാരനായി മാറിയാല്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ ഒരു വൃദ്ധസദനം പണിയുമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നു എന്ന് രോഹന്‍ കൃഷണ പറയുന്നു.
 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.