*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേരളത്തില്‍ വില്‍ക്കുന്നതുള്‍പ്പടെ 82 കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന സുഡാന്‍ ചേര്‍ത്ത്.While selling in Kerala, 82 companies carry chili powder with sudan, which gives color to fabrics.

കേരളത്തില്‍ വില്‍ക്കുന്നതുള്‍പ്പടെ 82 കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന സുഡാന്‍ ചേര്‍ത്ത്.ചെന്നൈ ലാബില്‍ സത്യം തെളിഞ്ഞു.
കേരളത്തില്‍ വിറ്റഴിക്കുന്ന തമിഴ്നാടന്‍ കമ്പനികളുടെ കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി തമിഴ് നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം.

വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.

എത്തിയോണ്‍ കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ ചേര്‍ക്കുന്നത്. എത്തിയോണ്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച,പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌ക്രോമേറ്റ് ആണ് കലര്‍ത്തുന്നത്.

82 കമ്ബനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേഫ്റ്റിവകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്. കൊടുംവിഷം കലര്‍ന്ന കറിപ്പൈാടികള്‍ തടസം കൂടാതെ അതിര്‍ത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയന്‍ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാര്‍ച്ച്‌ ടെസ്റ്റ്, ബോഡിന്‍സ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല. നടന്നാലും വന്‍കിട കമ്പനികളാണെങ്കില്‍ മുകളില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തല്‍ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്നാണ് വ്യാപക പരാതി.

പേരു വെളിപ്പെടുത്താത്ത ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

അഗ് മാര്‍ക്കിന്റെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ലാബില്‍ പരിശോധനാ സൗകര്യമുണ്ട്. റീജിയണല്‍ ലാബില്‍ പണമടച്ച്‌ അപേക്ഷ നല്‍കിയാല്‍ വിശദമായ പരിശോധന നടത്താനാകും. ഓണക്കാലമാകുമ്ബോള്‍ സംസ്ഥാന അതിര്‍ത്തികളില്‍ കാടടച്ചുള്ള പരിശോധനയും കുറേ കമ്പനികളുടെ ഉത്പന്നങ്ങളിലെ മായം കണ്ടെത്തലും വാര്‍ത്തയാകുന്നതിനപ്പുറം നടക്കുന്ന 'ഒത്തുകളി 'പുറംലോക മറിയാത്തതിനാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കൊടുംവിഷം കഴിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.
 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.