ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നടി ആക്രമിക്കപ്പെട്ട കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഡി ജി പി.ദിലീപ് നിരപരാധി ?.പ്രതിയാക്കിയത് പോലീസ് ബുദ്ധിയോ?.Actress attacked case: Former DGP Dileep innocent with shocking revelations?

നടി ആക്രമിക്കപ്പെട്ട കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഡി ജി പി.ദിലീപ് നിരപരാധി ?.പ്രതിയാക്കിയത് പോലീസ് ബുദ്ധിയോ?.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അടക്കം പുരോഗമിക്കുകയാണ്.

ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഈ കേസില്‍ ദിലീപ് രക്ഷപെടുമെന്ന് വാദിക്കുന്നവര്‍ ഏറെയാണ്. ഇതിനിടെയാണ് വെളിപ്പെടുത്തലുകളുമായി ശ്രീലേഖ ഐപിഎസ് രംഗത്തുവരുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ദിലീപിനെ വെള്ളപൂശുന്ന വിധത്തിലാണ് അവരുടെ വെളിപ്പെടുത്തലുകള്‍. ശ്രീലേഖ ജയില്‍ ഡിജിപിയായിരുന്ന കാലത്താണ് ദിലീപ് അഴിക്കുള്ളില്‍ കഴിഞ്ഞത്.

തന്റെ സര്‍വീസ് കാലത്തു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖ ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഇത് ദിലീപിനെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമം ആയിരുന്നില്ലെന്ന വാദമാണ് ശ്രീലേഖ ഉയര്‍ന്നത്. അന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് പി സന്ധ്യ ഐപിഎസായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് തീര്‍ത്തും നിരപരാധിയെന്ന് ജെയില്‍ ഡി ജി പിയായിരുന്ന ആര്‍ ശ്രീലേഖ. കേസില്‍ ദിലീപ് അറിഞ്ഞോ അറിയാതെയോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. 

പള്‍സര്‍ സുനിയും കൂട്ടരും സ്വന്തം ലാഭത്തിന് വേണ്ടി ചെയ്ത കുറ്റകൃത്യം ദിലീപിന്റെ ചുമലില്‍ വെച്ചുകൊടുക്കാന്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെതിരെ പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും തെളിവുകളായി പോലീസ് അവതരിപ്പിച്ചിട്ടുള്ളവയെല്ലാം കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.
ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് പോലീസ് പ്രധാന തെളിവായി അവതരിപ്പിക്കുന്നത്. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ ഈ ഫോട്ടോ കണ്ട താന്‍ ഇത് ഫോട്ടോഷോപ്പ് ആണെന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ അതേ ഫോട്ടോഷോപ്പ് ചെയ്തത് തന്നെയാണ്. അത്തരമൊരു തെളിവ് ആവശ്യമുണ്ടെന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. 

ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷ അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതും കത്തെഴുതിയതും പോലീസിന്റെ ഒത്താശയോടെയാണെന്നും ശ്രീലേഖ ആരോപിച്ചു. പ്രതികളെ കോടതിയില്‍ കൊണ്ടു പോയി തിരിച്ചെത്തിച്ച പോലീസുകാരിലൊരാള്‍ അസാധാരണമായി പള്‍സര്‍ സുനിക്കൊപ്പം ജയിലിലേക്ക് കടന്ന് ഫോണ്‍ കൈമാറുകയായിരുന്നുവെന്ന് സൂചന നല്‍കുന്ന നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ജയിലിനുള്ളില്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. ചെരിപ്പിനുള്ളില്‍ വെച്ചാണ് ഫോണ്‍ ജെയിലിലേക്ക് കടത്തിയതെന്നാണ് പ്രതി അന്ന് പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ ചെരിപ്പിനുള്ളില്‍ വെച്ച് ഫോണ്‍ കടത്താന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ജയിലിനുള്ളില്‍ വെച്ച് ദിലീപിന് പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിന്‍ലാല്‍ എന്ന തടവുകാരന്‍ ഇത് പോലീസ് പറഞ്ഞിട്ട് എഴുതിയതാണെന്ന് കോടതി് പരിസരത്ത് വെച്ച് മാധ്യമങ്ങളോട്  പറഞ്ഞതും പോലീസ് അത് തടസ്സപ്പെടുത്തുന്നതും എല്ലാവരും കണ്ടതാണ്. ജയിലില്‍ വെച്ച് പ്രതിക്ക് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരമൊരു കത്തെഴുതാന്‍ കഴിയില്ല. ഇപ്പോള്‍ പള്‍സര്‍ സുനിയുടെ അമ്മ ഈ കത്തിന്റെ ഒറിജിനല്‍ എന്ന പേരില്‍ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ കത്തുകള്‍ രണ്ടും രണ്ടാണെന്ന് ശ്രീലേഖ പറയുന്നു. ജയിലില്‍ നിന്ന് എഴുതിയ കത്തിലെ കയ്യക്ഷരമോ ഉള്ളടക്കമോ അല്ല പള്‍സര്‍ സുനിയുടെ അമ്മ ഹാജരാക്കിയ കത്തിലുള്ളത്.
ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നതും നിലനില്‍ക്കാത്ത തെളിവാണ്. അബാദ് പ്ലാസ ഹോട്ടലില്‍ സിനിമാതാരങ്ങളെല്ലാം പങ്കെടുത്ത പരിപാടി നടക്കുന്ന വേളയിലാണ് ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാന്‍ കഴിയുന്നതെങ്ങനെയെന്ന് അവര്‍ ചോദിക്കുന്നു.
ഒന്നര കോടി രൂപക്കാണ് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന വാദം അവിശ്വസനീയമാണ്. പള്‍സര്‍ സുനി മറ്റ് നടിമാരെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. 

സ്വന്തം നിലക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളായവര്‍ മാനക്കേട് മൂലം പരാതിയുമായി വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന ബോധ്യപ്പെട്ടിട്ടുണ്ട്. 

ഓരോ ദിവസവും ഓരോ കള്ളം പറയുന്ന ആളാണ് പള്‍സര്‍ സുനിയെന്ന് ഇയാളുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യമായി. ഇതില്‍ ക്വട്ടേഷന്‍ ഉണ്ടെങ്കില്‍ പള്‍സര്‍ സുനി അത് ആദ്യമേ പറഞ്ഞ് സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നു. 

അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിലരുടെ ഗൂഢാലോചനയുടെ ഫലമായി ക്വട്ടേഷന്‍ എന്ന വാദം ചിലര്‍ മാധ്യമങ്ങളിലൂടെ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. ഒന്നര കോടി രൂപക്ക് ക്വട്ടേഷന്‍ നല്‍കിയിട്ട് അഡ്വാന്‍സായി നല്‍കിയെന്ന് പറയുന്നത്. പതിനായിരും രൂപയാണ്. അതും പള്‍സര്‍ സുനിയുടെ അമ്മയുടെ കുടുംബശ്രീ അക്കൗണ്ട് വഴി. ഇതിനെക്കുറിച്ച് പോലീസ് പരിശോധന നടത്തിയിട്ടുമില്ല. ജയിലില്‍ ഇരുന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതിയതായി പറയുന്ന കത്തില്‍ അത്യാവശ്യമായി 300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒന്നര കോടിയുടെ ക്വട്ടേഷന്‍ വാങ്ങിയ ആള്‍ 300 രൂപ ആവശ്യപ്പെടുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
സാക്ഷികളെ കൂറുമാറ്റി എന്ന ആരോപണത്തിന്റെ സത്യാവസ്ഥ പോലീസിലുള്ള എല്ലാവര്‍ക്കുമറിയാം. സാക്ഷിയുടെ മൊഴി എടുക്കുമ്പോള്‍ അവരുടെ ഒപ്പിട്ടു വാങ്ങാറില്ല. പോലീസ് ഓഫീസര്‍മാര്‍ തന്നെയാണ് എഴുതി ഒപ്പിടുന്നത്. ആ ഓഫീസര്‍ക്ക് മൊഴി എങ്ങനെയും എഴുതാം. കേസ് കോടതിയില്‍ വരുമ്പോള്‍ മൊഴി വായിച്ചു കേള്‍ക്കുമ്പോഴായിരിക്കും അത് ശരിയല്ലെന്ന് മനസ്സിലാക്കാന്‍ കഴിയുക. 

കടകവിരുദ്ധമായ കാര്യങ്ങള്‍ എഴുതിവെച്ചാല്‍ സമ്മതിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്. സാക്ഷികള്‍ കോടതിയില്‍ പറയുന്നതാണ് സത്യം. അത് കൂറുമാറ്റമല്ല. ഇത്രയുമാളുകള്‍ കൂറുമാറി എന്നതിന്റെ അര്‍ഥം പോലീസ് എഴുതിയ കാര്യങ്ങള്‍ തെറ്റായിരുന്നുവെന്നാണെന്ന് ശ്രീലേഖ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.