*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേരളാ പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ആലോചാനായോഗവും വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു.Ahead of the Kollam District Conference of the Kerala Press Workers Association, a consultation meeting and the formation of various committees were held.

കേരളാ പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി  ആലോചാനായോഗവും വിവിധ കമ്മറ്റികളുടെ രൂപീകരണവും നടന്നു.

കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനം നടത്തുന്നതിന് മുന്നോടിയായുളള ആലോചന യോഗം കഴിഞ്ഞ ശനിയാഴ്ച(ജൂലൈ 9) ഉച്ചയ്ക്കു മൂന്നു മണിക്ക് ചടയമംഗലം പഴയ ധനലക്ഷ്മി ബാങ്ക് ഹാളിൽ വെച്ച് നടന്നു.

കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. ബി. സുരേന്ദ്രന്റെ (മാതൃഭൂമി) അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ജില്ല സമ്മേളനസ്വാഗത സംഘം സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ ഉദ്ഘാടനം ചെയ്തു.കൂടാതെ  ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രക്ഷാധികാരികള്‍ പ്രോഗ്രാം കമ്മിറ്റി, ഫിനാൻഷ്യൽ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി തുടങ്ങിയ കമ്മറ്റികളും രൂപീകരിച്ചു.

സ്വാഗത സംഘം രക്ഷാധികാരികളായ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, എം.പി എൻ.കെ പ്രേമചന്ദ്രൻ,ബിജെപിയിലെ കെ ശിവദാസൻ, വി. ഒ സാജൻ കോൺഗ്രസ് ,ഹരി വി നായർ (സിപിഐ) സന്തോഷ് (സിപിഎം),ചെയർമാൻ ബി സുരേന്ദ്രൻ (മാതൃഭൂമി),ജനറൽ കൺവീനർ വി . എസ് ഉണ്ണികൃഷ്ണൻ ചടയമംഗലം,വൈസ് ചെയർമാൻ ഗോപകുമാർ (മലയാള മനോരമ കടയ്ക്കൽ കൺവീനർമാരായി  മോഹനൻ പൂവറ്റൂർ ( മംഗളം ),അനിൽ കുളക്കട ( മാതൃഭൂമി പുത്തൂർ),ജയൻ (ദേശാഭിമാനി),ഷാനവാസ് (ഏഷ്യാനെറ്റ്),ബിനു അഞ്ചൽ (ജനം ടിവി),സെൽവകുമാർ (കേരളകൗമുദി),ബിനു കടക്കൽ (മലയാള മനോരമ ചാനൽ),സത്യൻ അഞ്ചൽ (മാതൃഭൂമി ),മൊയ്തു(മനോരമ അഞ്ചൽ),സജി (ചാത്തന്നൂർ),അനിൽകുമാർ( നെല്ലിപ്പറമ്പ്),സുകേശൻ (കൊല്ലം),ബാലചന്ദ്രൻ ഓയൂർ (മനോരമ), ഹിലാൽ ആയുർ (മാധ്യമം),ഷൈജു ആയുർ (മനോരമ),സനോജ് തെന്മല (മനോരമ ),രാജേഷ് (ആയുർ),പ്രഭാകരൻ പിള്ള,സഹീർ മജീദ്,പ്രഭാകരൻ,ജയൻ (മംഗളം), നൗഫൽ,സജിത.എസ് (പുനലൂര്‍ ), ജോയിപാസ്റ്റന്‍ (പുനലൂർ),മനോജ്‌ വന്മള പുനലൂര്‍ (ന്യൂസ്‌ 18),ബ്ലെസി ടോജന്‍ പുനലൂര്‍, ഫൈസൽ (നിലമേൽ) എന്നിവരെ തിരഞ്ഞെടുത്തു.  

കൂടാതെ  ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി  പ്രോഗ്രാം കമ്മിറ്റി, ഫിനാൻഷ്യൽ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി തുടങ്ങിയ കമ്മറ്റികളും രൂപീകരിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ,ജില്ലാ ജനറൽ സെക്രട്ടറി മോഹൻ പൂവറ്റൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌,ജില്ലാ ട്രഷറർ അനിൽ കുളക്കട,സംസ്ഥാന കമ്മറ്റി അംഗം വി.എസ് ഉണ്ണികൃഷ്ണൻ കേരളാ പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കൊല്ലം ജില്ലയിലെ വിവിധ മേഖലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.