
വായനയെ ജനകീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ കേരള ഫോക്കസ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുനലൂർ നഗരസഭ കോമ്പൗണ്ടിൽ പുസ്തകകൂട് സ്ഥാപിച്ചു.
പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കേരള ഫോക്കസ് പബ്ലിക് ലൈബ്രറി സെക്രട്ടറി വിഷ്ണുദേവ്, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനസ്, കൗൺസിലർമാരായ സാബു അലക്സ്, അഖില, മാധ്യമ പ്രവർത്തകരായ അനിൽ പന്തപ്ലാവ്, മനോജ് വന്മള, ലൈബ്രറി പ്രവർത്തകരായ ഡോ.കെ.ടി.തോമസ്, പുനലൂർ വിജയൻ, സലീം പുനലൂർ, ഐക്കര ബാബു, രാമസ്വാമിപിള്ള, സിറാജ്, കൊന്നമൂട് ഗോപൻ എന്നിവർ സംസാരിച്ചു.
പുസ്തകകൂട്ടിൽ ദിനപത്രങ്ങൾ, മാസികകൾ,കഥ, കവിത, ലേഖനം, നോവൽ, ബാലസാഹിത്യം, ചരിത്രം, പുരാണം, വിജ്ഞാനം തുടങ്ങിയ പുസ്തകങ്ങൾ ആണ് ഉള്ളത്.
എപ്പോഴും തുറന്നിരിക്കുന്ന പുസ്തക കൂട്ടിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പുസ്തകങ്ങൾ എടുത്തുകൊണ്ട് പോയി വായിക്കുവാനും അവരുടെ പക്കലുള്ള പുസ്തകങ്ങൾ പുസ്തകകൂട്ടിൽ നിഷേപിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് കേരള ഫോക്കസ് പബ്ലിക് ലൈബ്രറി സെക്രട്ടറി വി.വിഷ്ണുദേവ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ