റിസര്‍വ്വ് വനത്തില്‍ അതിക്രമിച്ച് കയറി. ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനൊപ്പം കാട്ടാനയെ വിരട്ടിയോടിച്ചു.വ്‌ളോഗര്‍ക്കെതിരെ കേസടെടുത്ത് വനംവകുപ്പ്. അമലാ അനുവിനെതിരെ നടപടി യുട്യൂബിലെ വിഡിയോ പരിശോധിച്ച്.
കൊല്ലം റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തിയ വനിതാ വ്ലോഗര്‍ക്ക് എതിരെ കേസ്.വ്ലോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.കൊല്ലം മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറി ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ യുട്യബില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.ഈ വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.
കാട്ടില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ