*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേബിള്‍ ടി.വി പരിപാടികളെക്കുറിച്ച് പരാതിപ്പെടാം.Complaints can be made about cable TV programs.

കേബിള്‍ ടി.വി പരിപാടികളെക്കുറിച്ച് പരാതിപ്പെടാം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പരിപാടികള്‍ ഉള്‍പ്പെടെയുളളവയുടെ സംപ്രേഷണം സംബന്ധിച്ച് പരാതി നല്‍കുന്നതിന് അവസരം. ജില്ലാ കലക്ടര്‍ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന സമിതിക്കാണ് സമര്‍പ്പിക്കാവുന്നത്. സിറ്റി-റൂറല്‍ പൊലിസ് മേധാവിമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍, ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ എന്നിവരാണ് സമിതിയിലുള്ളത്.
കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതോ സ്ത്രീകളെയും കുട്ടികളേയും അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. കേബിള്‍ ടി.വി. പ്രവര്‍ത്തനനിയന്ത്രണം സംബന്ധിച്ച പുതുക്കിയ നിയമപ്രകാരം സുശക്തമായ നടപടികളാണ് നിയമലംഘകര്‍ക്കെതിരെ സ്വീകരിക്കുക. പ്രവര്‍ത്തനം നിറുത്തിവയ്പിക്കുന്നതുള്‍പ്പടെ നിയമനടപടികളും ആവശ്യമെങ്കില്‍ സ്വീകരിക്കും.
നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കായി നിയമം സംബന്ധിച്ച് അവബോധം പകരുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കേബിള്‍ നെറ്റ്‌വര്‍ക്കുകളുടെ മേധാവിമാരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരാനും നിര്‍ദ്ദേശമുണ്ട്.
ആര്‍. ആര്‍. ഡെപ്യൂട്ടി കലക്ടര്‍ ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, വനിതാസെല്‍ സി. ഐ. അനില, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.