നിർമ്മാണ ഘട്ടത്തിൽ ആദ്യം നെല്ലിപ്പള്ളിയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു ഗതാഗതം നിശ്ചലമായ അവസ്ഥയുണ്ടായി.
ഇപ്പോൾ കൂറ്റൻ ഗാബിയൻ ഭിത്തി തകർന്നിരിക്കുകയാണ്. നെല്ലിപ്പള്ളി ഭാഗത്തെ കൂറ്റൻ ഗാബിയൻ ഭിത്തി തകർന്നത് നിർമ്മാണത്തിലെ അപാകത മൂലമാണ്. കെ എസ് റ്റി പിയുടെ ഈ നിർമ്മാണ പ്രവർത്തിക്ക് മേൽനോട്ടം വഹിക്കേണ്ട ബന്ധപ്പെട്ട എൻജിനീയർമാരും ഉദ്യോഗസ്ഥന്മാരും തിരിഞ്ഞു നോക്കുന്നില്ല.
നിർമ്മാണ പ്രവർത്തി വിലയിരുത്തേണ്ട ഉദ്യോഗസ്ഥന്മാർ ആവശ്യമായ മേൽനോട്ടം വഹിക്കാത്തത് കൊണ്ടാണ് ഇത്തരം വലിയ വീഴ്ചകൾ ഈ നിർമ്മാണ പ്രവർത്തിയിൽ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് മൂലം കഴിഞ്ഞ ഒന്നര വർഷക്കാലമായി ഈ പ്രദേശത്തെ ജനവാസ മേഖലയിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. മുക്കടവിൽ അടക്കം നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണത്തിലും വ്യാപകമായ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തരമായ നടപടികൾസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഈ നിർമ്മാണ പ്രവർത്തി നടക്കുന്ന മേഖലയിലെ കുടിവെള്ള വിതരണം തടസ്സപ്പെടുകയും ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും വൈദ്യുതിയും ഇടവഴികളിലേക്കുള്ള പ്രവേശനവും എല്ലാം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യം നിരന്തരം ഉണ്ടാകുന്നു.
അടിയന്തരമായി ഈ വലിയ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വിജയകുമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ