*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ പണം അടച്ചതോടെ ജപ്തി ഒഴിവായി.രേഖകള്‍ കൃഷ്ണന് തിരിച്ച്‌ നല്‍കി ബാങ്ക് അധികൃതര്‍.Due to the mercy of Suresh Gopi, the confiscation was avoided after the money was paid. The bank authorities returned the documents to Krishna.

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ പണം അടച്ചതോടെ ജപ്തി ഒഴിവായി.രേഖകള്‍ കൃഷ്ണന് തിരിച്ച്‌ നല്‍കി ബാങ്ക് അധികൃതര്‍.

ജപ്തി ഭീഷണി ഒഴിവായതിന് പിന്നാലെ കവളപ്പാറ സ്വദേശി കൃഷ്ണന് ഇരട്ടി ആശ്വാസം. പണം ലഭിച്ചതിന് പിന്നാലെ ആധാരവും ഭൂമി സംബന്ധമായ രേഖകളും ബാങ്ക് അധികൃതര്‍ തിരിച്ച്‌ നല്‍കിയതോടെയാണ് കൃഷ്ണന് ആശ്വാസമായത്.

മുന്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് കൃഷ്ണന്റെ ജപ്തി ഒഴിവാക്കുന്നതിനായി പണം നല്‍കിയത്.

നിലമ്ബൂര്‍ റീജിയണല്‍ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു കൃഷ്ണന്റെ വീടിന്റെയും പുരയിടത്തിന്റെയും ആധാരം. മൂന്നര ലക്ഷം രൂപയായിരുന്നു കൃഷി ആവശ്യത്തിനായി കൃഷ്ണന്‍ വായ്പ എടുത്തത്. കവളപ്പാറ ഉരുള്‍പൊട്ടലില്‍ കൃഷി പൂര്‍ണമായും നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വന്‍ തുക കുടിശ്ശികയായതോടെയാണ് വീടും സ്ഥലവും ജപ്തി ഭീഷണിയിലായത്.

കൃഷ്ണന്റെ ഈ ദു:രവസ്ഥ പത്രമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുരേഷ് ഗോപി ഇടപെടുകയായിരുന്നു. ഉടനെ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തിരം അദ്ദേഹം ബാങ്കിന് പണം കൈമാറി. ഇതോടെ കൃഷ്ണന്‍ ജപ്തി ഭീഷണിയില്‍ നിന്നും കരകയറുകയും ചെയ്തു.

ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപി ബാങ്കില്‍ പണം അടച്ചത്. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്ക് അധികൃതര്‍ ചൊവ്വാഴ്ച മുഴുവന്‍ രേഖകളും കൃഷ്ണന് കൈമാറുകയായിരുന്നു. രേഖകള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയ കൃഷ്ണന്‍ സുരേഷ് ഗോപിയ്‌ക്ക് നന്ദിയും പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.