*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഒന്നുകില്‍ ആയുസേറാതെ മരണം അല്ലെങ്കില്‍ മകന്‍ തങ്ങളെ തെരുവില്‍ ഉപേക്ഷിക്കും ആശങ്കയോടെ വൃദ്ധ ദമ്പതികള്‍.An elderly couple worried that either they would die prematurely or their son would abandon them on the streets.

ഒന്നുകില്‍ ആയുസേറാതെ മരണം അല്ലെങ്കില്‍ മകന്‍ തങ്ങളെ തെരുവില്‍ ഉപേക്ഷിക്കും ആശങ്കയോടെ വൃദ്ധ ദമ്പതികള്‍.

ഹൃദ്രോഗിയും തളര്‍വാദ രോഗിയുമായ അച്ഛനോട് സ്നേഹം നടിച്ചു മകനും ഭാര്യയും കൂടി വസ്തു എഴുതി വാങ്ങി തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും പിന്നീട് തിരിഞ്ഞു നോക്കിയില്ല എന്നും പരാതി. 

കൊല്ലം വാളകം വലിയ മാര്‍ത്തോമ പള്ളിക്ക് സമീപം പുത്തന്‍ വിള വീട്ടില്‍ താമസക്കാരായ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ വിജമ്മയുടെയും മകന്‍ സനല്‍ കുമാറും ഭാര്യ സിനിയും ചേര്‍ന്ന് തങ്ങളെ  സ്നേഹം നടിച്ചു വഞ്ചിച്ചു വസ്തു എഴുതി വാങ്ങിയതായി പരാതി ഉയര്‍ന്നത്.

കൃഷ്ണന്‍കുട്ടിക്ക് രണ്ട് പ്രാവശ്യം അറ്റാക്കും കൂടാതെ  സ്ട്രോക്ക് വന്നു ശരീരം തളര്‍ന്ന ആളുമാണ്.ഇദ്ദേഹത്തിന് ഇടക്ക് ജന്നി വരാറുണ്ട് എന്ന് ഭാര്യ വിജയമ്മ പറഞ്ഞു.

കൃഷ്ണന്‍ കുട്ടിയുടെ മകന്‍ സനല്‍ കുമാര്‍ ഗള്‍ഫില്‍ പോയി എങ്കിലും ജോലിക്ക് പോകാതെ കടം വരുത്തി വെച്ചതും കൂടാതെ വീടിന് പഞ്ചായത്തില്‍ നിന്നും ലഭിച്ച തുക വീട് പണിക്കു തികയാതെ വന്നപ്പോള്‍ മകന്റെ ആവശ്യപ്രകാരം ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുവാന്‍ സമീപിച്ചപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ബാങ്കിലെ ആവശ്യത്തിന് മകന്റെ പേരില്‍ വസ്തു എഴുതി വെച്ചു.

തുടര്‍ന്ന് ലോണ്‍ എടുത്ത് വീട് പണിതു എന്നാല്‍ ലോണ്‍ തിരിച്ചടച്ചോ എന്ന്‍ ഇവര്‍ക്കറിയില്ല.  

ഇദ്ദേഹത്തിന്റെ ഭാര്യ വിജമ്മയും രോഗിയാണ്.അയല്‍വാസികളുടെ കാരുണ്യം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു കൂടുന്നത്.മാസം മരുന്നിനും മെഡിക്കല്‍ കോളേജിലെ പരിശോധനക്ക് കൊണ്ട് പോകാനും പണച്ചിലവുണ്ട്.

തങ്ങള്‍ക്കു ആഹാരമോ വസ്ത്രമോ ചികിത്സക്കോ എങ്ങനെ ജീവിക്കുന്നു എന്ന് പോലും മകനും ഭാര്യയും അന്വേഷിക്കാറില്ല.

ഇവര്‍ മുമ്പ് ഗ്യാസ് തുറന്നു വിട്ട് തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന് സനല്‍കുമാറിന്റെ അമ്മ വിജയമ്മ പറയുന്നു.

ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടന്നു കളയാനുള്ള പദ്ധതിയാണ് സനല്‍കുമാറും ഭാര്യം ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിനായി സനല്‍ കുമാറിന്റെ  ഫേസ് ബുക്ക് പ്രൊഫൈലില്‍ വീട് വില്‍ക്കുന്നതിനെക്കുറിച്ചുള്ള പരസ്യം നല്‍കി.തുടര്‍ന്ന് പലരും വന്നു വീട് കാണുകയും ചെയ്തു എന്ന് വിജയമ്മ പറയുന്നു.

ഇതുവരെയും തങ്ങളെ തിരിഞ്ഞു നോക്കാത്ത മകന്‍ വസ്തു കൈമാറ്റം ചെയ്തിട്ട് തങ്ങളെ തെരുവില്‍ ഉപേക്ഷിക്കും എന്ന ആശങ്കയില്‍ ആണ് ഈ മാതാപിതാക്കള്‍.  

ഈ വിവരങ്ങള്‍ കാണിച്ചു പുനലൂര്‍ ആര്‍.ഡി.ഒ,കൊല്ലം ജില്ലാ കളക്റ്റര്‍,കൊട്ടാരക്കര പോലീസ് എന്നിവടങ്ങളില്‍ പരാതി നല്‍കി എങ്കിലും മകനെയും ഭാര്യയേയും വിളിച്ചു താക്കീത് ചെയ്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന് ഇവര്‍ പറയുന്നു.

ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് തങ്ങളോട് വിശ്വാസ വഞ്ചന നടത്തിയ മകനില്‍ നിന്നും വസ്തു തിരികെ വാങ്ങി തരികയും മാസം തോറും തങ്ങളുടെ ചിലവിന് തരികയും ചെയ്യണമെന്നാണ് കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ വിജമ്മയുടെയും ആവശ്യം.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.