*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകന്‍.A farmer filed a complaint against Indra for lack of rain in Uttar Pradesh's Gonda district.

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നല്‍കി കര്‍ഷകന്‍.

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ മഴയില്ലാത്തതിനാല്‍, ഹിന്ദു ദൈവമായ ഇന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകന്റെ പരാതി.പരാതി ജില്ലാ ഭരണാധികാരിക്ക് കൈമാറി തഹസില്‍ദാര്‍.

ഹിന്ദു മതത്തില്‍ ഇന്ദ്രനെ മഴയുടെ ദൈവമായാണ് കണക്കാക്കുന്നത്. ജൂലായ് 16ന് സുമിത് കുമാര്‍ യാദവ് എന്ന കര്‍ഷകനാണ് ഇന്ദ്രനെതിരെ പരാതി സമര്‍പ്പിച്ചത്. പരാതി സ്വീകരിച്ച തഹസില്‍ദാര്‍, ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി അത് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.

കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്ത് നല്ല മഴ ലഭിക്കാത്തതിനാല്‍ ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് കേണല്‍ഗഞ്ച് തഹസില്‍ദാര്‍ക്ക് സുമിത് കുമാര്‍ യാദവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ നടപടികള്‍ക്കായി തഹസില്‍ദാര്‍ ഈ കത്ത് ഡി.എം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി മഴ പെയ്തിട്ടില്ല. വരള്‍ച്ച കാരണം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യം മൃഗങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിച്ചു. ഇതുമൂലം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാല്‍, ഈ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' സുമിത് കുമാര്‍ യാദവ് കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ അധികാരികള്‍ വിഷയം ഏറ്റെടുക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജില്ലാ ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഡി.എം ഡോ.ഉജ്ജ്വല് കുമാര്‍ പറഞ്ഞു. കേസ് അന്വേഷണത്തിനായി സി.ആര്‍.ഒ ജയ് യാദവിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.