
പുനലൂര്‍ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ക്കായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. എളുപ്പത്തില്‍ ഇംഗ്ലീഷ് സംസാരിക്കാം എന്ന വിഷയത്തിലാണ് ശില്പശാല. ജൂലായ് നാലിന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന പരിശീലന പരിപാടി സ്കൂൾ പ്രധാനാധ്യാപകന് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അധ്യാപിക ജ്യോതി എം ജോൺ, സ്കൂൾ കൗണ്‍സിലർ ബി. ചന്ദ്രിക എന്നിവര്‍ സംസാരിക്കു൦.
എന്‍.സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ ക്ലാസിന് നേതൃത്വം നല്‍കും. സ്പോക്കണ് ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷന് സ്കില്‍, വ്യക്തിത്വ വികസനം എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ