*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വീട്ടിലെ പ്ളാവ് കായ്‌ക്കരുതേയെന്ന് പ്രാര്‍ത്ഥിച്ച്‌ മലയോരം, വേനല്‍ക്കാലത്തെ ശല്യം ഇപ്പോള്‍ മഴയത്തും പിന്തുടരുന്നു.Hillside, praying that the houseplants don't bear fruit, summer's nuisance is now followed by rains.

വീട്ടിലെ പ്ളാവ് കായ്‌ക്കരുതേയെന്ന് പ്രാര്‍ത്ഥിച്ച്‌ മലയോരം, വേനല്‍ക്കാലത്തെ ശല്യം ഇപ്പോള്‍ മഴയത്തും പിന്തുടരുന്നു.
ചക്കപ്പഴത്തിന്റെ മണമിടിച്ച്‌ കാടിറങ്ങുന്ന ആനക്കൂട്ടം കൃഷി നശിപ്പിച്ച്‌ മടങ്ങുമ്ബോള്‍ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍.

ചക്കപ്പഴം തേടിയിറങ്ങിയ ആനക്കൂട്ടത്തിലൊന്നാണ് വൈദ്യുതാഘാതമേറ്റ് കഴിഞ്ഞ ദിവസം മൂഴിക്കലില്‍ ചരിഞ്ഞത്. മുന്‍പ് വെള്ളവും തീറ്റയും തേടി വേനലില്‍ മാത്രമായിരുന്നു കാട്ടുമൃഗങ്ങള്‍ നാട്ടിലെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മഴക്കാലത്തും ശല്യം തുടരുകയാണ്. പുലിപ്പേടിയില്‍ വിറയ്ക്കുന്നതിനിടെയാണ് മലയോരത്ത് കാട്ടാന ശല്യം. ചക്കപ്പഴവും റബര്‍ തോട്ടങ്ങളിലെ കൈതച്ചക്കയുമാണ് ആനക്കൂട്ടങ്ങളുടെ ലക്ഷ്യം. സൗരവേലികളും ഫലപ്രദമല്ല ആനകളെ പ്രതിരോധിക്കാന്‍ കാടതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരവേലികളും ആനക്കൂട്ടം തകര്‍ക്കുകയാണ്. ഈ വേലികള്‍ തകര്‍ത്താണ് ആനകള്‍ കൂട്ടമായി കാടിറങ്ങുന്നത്. സോളാര്‍ വേലികള്‍ ആനയ്ക്കല്ല, ഒരു മൃഗത്തിനും ജീവഹാനിയുണ്ടാക്കില്ല. 12 വോള്‍ട്ട് ഡി.സി വൈദ്യുതിയാണ് പ്രവഹിക്കുന്നത്. 12 സെക്കന്‍ഡുകള്‍ ഇടവിട്ടാണ് വൈദ്യുത പ്രവാഹം. വേലിയില്‍ തട്ടുമ്ബോഴുള്ള ഷോക്കില്‍ വന്യജീവികള്‍ പിന്‍വാങ്ങും. പല സ്ഥലങ്ങളിലും വേലികള്‍ പ്രവര്‍ത്തിക്കാത്തതും ആനക്കൂട്ടങ്ങള്‍ എത്താന്‍ കാരണമായിട്ടുണ്ട്. ജില്ലയിലെ കാട്ടാനകളുടെ എണ്ണം 7490 കോട്ടയം ഡി.എഫ്.ഒ പറയുന്നു
കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാന്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സൗരവേലി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തകര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കും. അടിയന്തിരമായി ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.