*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഇടുക്കി- ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം.Idukki-Chinnakanaal-bound tourist vehicle attacked by wild animals.

ഇടുക്കി- ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം.


ഇടുക്കി- ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം. വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊല്ലം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം വെച്ച് അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. കൊടൈക്കനാലില്‍ നിന്നും പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡില്‍ നിന്നും നീക്കി. വാഹനത്തിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളം വെച്ചു. ഈ സമയം റോഡിലൂടെ ഒരു ചരക്ക് ലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിംഗിനായി സമീപത്തു തന്നെയുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.