
റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിഷൻ & മിഷൻ 2021-26
രണ്ടാമത് ജില്ലാ റവന്യു അസംബ്ലി ഇന്നലെ തിരുവനന്തപുരത്ത് നടന്നു റവന്യുവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യുവകുപ്പ് മന്ത്രി ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വച്ചിട്ടുള്ളത്.
എല്ലാ ജില്ലകളിലെയും എം.എല്‍.എമാർക്ക് തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ റവന്യുവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ റവന്യു അസംബ്ലികളിൽ ഉന്നയിക്കുവാനും അതുമായി ബന്ധപ്പെട്ട പരിഹാരങ്ങൾ വളരെ വേഗത്തിൽ ലഭിക്കുന്നതിനും ഇതുവഴി കഴിയുന്നുണ്ട്. റവന്യു അസംബ്ലിയിൽ പങ്കെടുത്ത് കൊണ്ട് പുനലൂർ എം.എല്‍.എ പി.എസ് സുപാൽ നിരവധി ആവിശ്യങ്ങൾ മുന്നോട്ട് വച്ചു
കഴിഞ്ഞമാസം പുനലൂരിൽ നടന്ന പട്ടയ മേളവഴി പുനലൂർ മണ്ഡലത്തിലെ ഒട്ടനവധി കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ഇനിയും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി വനഭൂമി, ആദിവാസിഭൂമി, കനാൽ പുറമ്പോക്ക്, തുടങ്ങി നിരവധി പട്ടയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് ആയത് പരിഹരിക്കുന്നതിനായിഉള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും, കൂടാതെ പുനലൂർ മണ്ഡലത്തിൽ റീസർവ്വേ നടപടികൾ പൂർണ്ണമായും പൂർത്തിയായിട്ടില്ലാത്ത സാഹചര്യമാണ് ഉള്ളത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇ വിഷയം പരിഹരിക്കാനായി കൂടുതൽ സർവ്വേ ടീമിനെ തന്നെ പുനലൂരിലേക്ക് നിയോഗിക്കണം എന്നും, മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്നും, പുനലൂരിൽ റവന്യു ഓഫീസുകളെ എല്ലാം ഏകോപിച്ച് കൊണ്ട് നടത്തപ്പെടുന്നതിനായി ഒരു റവന്യു ടവർ പുനലൂരിൽ പുതിയതായി അനുവദിക്കണം എന്നും, കൂടാതെ മണ്ഡലത്തിലെ റവന്യു ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ഉൾപ്പടെ സ്വീകരിക്കണം എന്നത് ഉൾപ്പടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നിലനിൽക്കുന്ന ചെറുതും വലുതുമായ ഭൂമി പ്രശ്നങ്ങൾ ഉൾപ്പടെ റവന്യു അസംബ്ലിയിൽ സുപാൽ എം.എല്‍.എ ആവിശ്യപെട്ടു.
എം.എല്‍.എ മുന്നോട്ട് വച്ച ആവിശ്യങ്ങളുടെ അടിസ്ഥാനത്തിൽ വനഭൂമി, ആദിവാസി ഭൂമി പട്ടയങ്ങൾ നൽകുന്നതിന് മുൻഗണന നൽകും എന്നും റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി പുനലൂരിൽ റവന്യുമന്ത്രിയുടെ നേതൃത്തിൽ അദാലത്ത് സംഘടപ്പിക്കാം എന്നും മന്ത്രി അറിയിച്ചു.കൂടാതെ എം.എല്‍.എ യോഗത്തിൽ മുന്നോട്ട് വച്ച എല്ലാവിഷയങ്ങളും അടിയന്തിര പ്രാധാന്യത്തോടെ പരിഹരിച്ച് നൽകുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ