തകർന്ന റോഡിനെ ആശ്രയിക്കുന്നത് നിരവധി കുടുംബങ്ങൾ. റോഡ് തകർച്ച കാരണം റോസ് മലയുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളും എത്തുന്നില്ല.
കിഴക്കൻ മലയോരമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ റോസ് മലയിലേക്കുള്ള വഴിയാണ് തകർന്നിട്ട് മൂന്നുവർഷം പിന്നിടുന്നത്.
വിനോദ സഞ്ചാരികൾക്ക് ഉപരി ഇവിടെയുള്ള കുടുംബങ്ങളും വിദ്യാർത്ഥികളും തൊഴിലാളികളും ആശ്രയിക്കുന്ന ഏക യാത്ര മാർഗ്ഗവും ഇതാണ്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം അധികൃതർ കേൾക്കുന്നില്ല എന്നാണ് പരാതി...
വനം വകുപ്പിന്റെ അധീനതയിലുള്ള പാതയാണിത്.. റോഡിൻറെ ദുർഘടാവസ്ഥ വനം വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനോ ഫണ്ട് വെക്കുന്നതിനോ വനം വകുപ്പ് തയ്യാറാകുന്നില്ല എന്നാണ് പ്രധാന ആരോപണം
ബഫർ സോൺ പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശമാണ് റോസ് മല എന്നതിനാൽ പരിഹാരമുണ്ടാക്കാൻ സാധ്യതയും കുറവാണ്.നിർബന്ധിത കുടിയൊഴിപ്പിക്കലും റോഡ് തകർച്ചയും ടൂറിസം ഭൂപടത്തിൽ നിന്നും റോസ് മല അപ്രത്യക്ഷമാകാൻ കാരണമാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ