*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ വിദ്യാർത്ഥികള്‍ക്കായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിച്ചു.Kollam Punalur organized a free one-day workshop for students.

പുനലൂര്‍ എളുപ്പത്തില്‍ ഇംഗ്ലീഷ് സംസാരിക്കാം.ഏകദിന ശില്പശാല സംഘടിപ്പിച്ചു.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി രസകരമായി ഇംഗ്ലീഷ് സംസാരത്തിലേക്ക് കുട്ടികളെ പടിപടിയായി എത്തിക്കുന്നതിനായി നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി സ്കൂൾ  പ്രധാനാധ്യാപകന്‍ ശശിധരന്‍പിള്ള ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നെടുങ്കയം നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപിക ജ്യോതി എം ജോൺ, സ്കൂൾ കൗണ്‍സിലർ ബി. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷന്‍ സ്‌കില്‍, വ്യക്തിത്വ വികസനം എന്നിവയും  ഉള്‍പ്പെടുത്തിയ പരിശീലന പരിപാടിയ്ക്ക് എൻ.സി.ഡി.സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ ക്ലാസിന് നേതൃത്വം നല്‍കി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.