*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വിദ്യാര്‍ഥിനിയെ അപമാനിച്ചതില്‍ കൊട്ടാരക്കര വനിതകളുടെ പ്രതിഷേധം.Kottarakkara women protest against insulting a student.

വിദ്യാര്‍ഥിനിയെ അപമാനിച്ചതില്‍ കൊട്ടാരക്കര വനിതകളുടെ പ്രതിഷേധം.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനവും യോ​ഗവും നടത്തി. കൊട്ടാരക്കര,  നെടുവത്തൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം താലൂക്ക് ആശുപത്രി ജം​ഗ്ഷനിൽ നിന്നുമാരംഭിച്ച് പുലമൺ ചുറ്റി ചന്തമുക്കിൽ അവസാനിച്ചു. തുടർന്ന് നടന്ന യോ​ഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഏരിയ പ്രസിഡന്റ് ജി സുഷമ അധ്യക്ഷയായി. സെക്രട്ടറി ബിന്ദു പ്രകാശ് സ്വാ​ഗതം പറഞ്ഞു. നെടുവത്തൂർ ഏരിയ പ്രസിഡന്റ് ജലജ ബാലകൃഷ്ണൻ, ന​ഗരസഭ വൈസ് ചെയർപേഴ്സൺ അനിത ​ഗോപകുമാർ, ദിവ്യ ചന്ദ്രശേഖർ, ഷൈല സലിംലാൽ,  രജിത ലാൽ, എം സി രമണി, വിദ്യ ചന്ദ്രൻ, ബീന, ​ഗ്രീഷ്മ എൽ, സീന, ബിജി ഷാജി എന്നിവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.