*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

റിക്കോർഡ് ബുക്കുകളിൽ നിറഞ്ഞ് കോട്ടയം അയ്മനംകാരൻ എസ് ശ്രീകാന്ത്.Kottayam Aymanamkaran S Srikanth has filled the record books.

റിക്കോർഡ് ബുക്കുകളിൽ നിറഞ്ഞ് കോട്ടയം അയ്മനംകാരൻ എസ് ശ്രീകാന്ത്.

സാധാരണ എല്ലാവർക്കും എന്തെങ്കിലുമൊക്കെ ജന്മവാസനങ്ങൾ ജന്മനാ കിട്ടുകയോ പരിശ്രമം കൊണ്ട് വന്നു ചേരുകയോ ഒക്കെ ചെയ്യാറുണ്ട് . 

കവിത ചൊല്ലാനും പാട്ടു പാടാനും വായിച്ച മഹത് വചനങ്ങൾ പറയാനുമുള്ള ആ കഴിവുകൾ തേച്ചുമിനുക്കിയെടുത്ത് ദേശീയ, ലോകറിക്കോർഡ് നേട്ടങ്ങൾക്ക് വിനിയോഗിച്ചാലോ അങ്ങനെ റിക്കോർഡ് നേട്ടങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചാലോ അങ്ങനെ നേട്ടങ്ങളുടെ ഒരു ചെറിയ ലോകം തീർത്തിരിക്കുകയാണ് കോട്ടയം അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് വല്യാട് അയ്മനം.
കുറഞ്ഞ സമയം കൊണ്ട് വേഗത്തിൽ കവിത ചൊല്ലിയും പാട്ട് പാടിയും ഗുരുദേവ വചനം പറഞ്ഞും, ബൈബിൾ വചനം പറഞ്ഞും വ്യത്യസ്തമായ ദേശീയ ലോക റിക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവാവ്.

ഏതൊരാളെയും പോലെ അല്പസ്വല്പം കവിത ചൊല്ലുകയും പാട്ടു പാടുകയും ചെയ്തിരുന്ന ശ്രീകാന്തിന് തൻ്റെ കഴിവ് ലോകം തിരിച്ചറിയണം എന്ന ചിന്തയുണ്ടാവുകയും അതിന് വേണ്ടി നിരന്തരം ശ്രമിക്കുകയും ചെയ്തതിൻ്റെ ഫലം വലിയ റിക്കോർഡുകൾ സ്വന്തമാക്കാൻ ഇദ്ദേഹത്തിനായത്.
 അഞ്ച് തവണ ഇന്ത്യാബുക്ക് ഓഫ് റിക്കേർഡ്, ഏഷ്യാബുക്ക് ഓഫ് റിക്കോർഡ്, കലാം വേൾഡ് റിക്കോർഡ്, ഇൻ്റർനാഷണൽ ബുക്ക് ഓഫ് റിക്കോർഡ്, കർണ്ണാടക ബുക്ക് ഓഫ് റിക്കോർഡ്, ഒ എം ജി ബുക്ക് ഓഫ് റിക്കോർഡ്, എന്നിങ്ങനെ റിക്കോർഡുകളുടെ നിര ഉയരുമ്പോൾ സാധാരണ കുടുംബാന്തരീക്ഷത്തിൽ നിന്നും സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ഒരു യുവാവിൻ്റെ കഷ്ടപാടുകളുടെ തെളിച്ചമായി നേട്ടങ്ങൾ മാറുകയാണ്. 

മലയാളത്തിൽ നിരവധി പുസ്തകങ്ങൾ അഞ്ചു വർഷം കൊണ്ട് എഴുതി അക്ഷര ലോകത്തും വിസ്മയം തീർത്ത എസ് ശ്രീകാന്ത്, അയ്മനം ശ്രീകാന്തായി മാറിയതിന് പിന്നിൽ നിരവധി പേരുടെ പിൻതുണയും പ്രോത്സാഹനവുമുണ്ട്.

കുടുംബത്തിൻ്റെ പിൻതുണയോടൊപ്പം സുഹൃത്തുക്കളും പിതൃതുല്യരുമായ കുറച്ച് നന്മ മനുഷ്യര്‍ കൈപിടിച്ച് നടത്തിയ വഴികൾ ശ്രീകാന്തിന് എഴുത്തിൻ്റെ ലോകത്ത് പ്രകാശം പരത്തി. ബുക്കർ പ്രൈസ് ജേതാവായ അയ്മനത്തിൻ്റെ കഥാകാരി അരുന്ധതി റോയിയുടെ നാട്ടിൽ നിന്നും ചിറക് വിരിച്ച് പറക്കാൻ തുടക്കുന്ന യുവത്വത്തിൻ്റെ പ്രസരിപ്പും ആവേശവും അയ്മനമെന്ന ഗ്രാമത്തിൻ്റെ പേരിനെ കൂടുതൽ തെളിച്ചമുള്ളതാക്കുമെന്നതിൽ തർക്കമില്ല.
ശ്രീനാരായണ ഗുരുദേവൻ്റെ ദൈവദശകം എന്ന കൃതി വിശ്വ പ്രാർത്ഥനാ ഗീതമായി മാറണമെന്ന വലിയ ആഗ്രഹം റിക്കോർഡ് നേട്ടത്തിൻ്റെ തുടക്കത്തിൽ ഗുരു കൃതി ഉറക്കെ ചൊല്ലി റിക്കോർഡ് ഇടാൻ ഇദ്ദേഹത്തിന് പ്രചോദനമയി. ഗുരുവിൻ്റെ ജനനി നവരത്ന മഞ്ജരി, ശിവശതകം, അറിവ്, മണ്ണന്തല ദേവീസ്തവം എന്നി കൃതികളും മലയാളത്തിലെ മറ്റു കവിതകളും ചേർത്ത് ചൊല്ലിയാണ് ആദ്യ ദേശീയ നേട്ടം സ്വന്തമാക്കിയത്.പിന്നീട് മലയാള ചലച്ചിത്രങ്ങളിലെ കാവ്യാത്മക ഗാനങ്ങൾ മുപ്പത് മിനിറ്റ് തുടർച്ചയായി പാടി ലോക റിക്കോർഡ് സ്വന്തമാക്കുമ്പോൾ അവിടെയും ശ്രീനാരായണ ദർശനത്തിൻ്റെ അകകാമ്പ് ശ്രീയുടെ ശബ്ദമധുരിയിൽ നിറഞ്ഞൊഴുകുകയാണ് "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്നും  ബൈബിൾ വചനങ്ങൾ ഒരു മിനിറ്റിൽ വേഗത്തിൽ പറഞ്ഞ് ലോക നന്മയുടെ സന്ദേശം ലോകത്തിന് വ്യക്തമാക്കി വചനത്തിൻ്റെ ആഴമായ ദർശനം എടുത്തു കാട്ടി.

'നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക 'ദൈവം സ്നേഹമാണ്
എന്ന വചനങ്ങൾ പറഞ്ഞ് പുതിയ റിക്കോർഡ് നേടുമ്പോൾ അതിനൊപ്പം ഗുരു വചനത്തിൻ്റെ അക്ഷയഖനിയും നിറഞ്ഞ് പരക്കുകയാണ്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്
മനുഷ്യാണാം മനുഷ്യത്യം ജാതിർ ഗോത്വം ഗവാം യഥാം എന്ന സുക്തങ്ങളുമായ് റിക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ പരിശ്രമങ്ങളുടെ അടങ്ങാത്ത വേഗം ഈ യുവ സാഹിത്യകാരനിൽ നിന്നും പ്രയാണം തുടരുകയാണ്. 

ആദരവുകളുടെയും അംഗീകാരങ്ങളുടെയും പൊൻ കസവുമായ് നാട് ഇദ്ദേഹത്തെ ചേർത്തണയ്ക്കുമ്പോൾ മീനച്ചിലാറിൻ്റെ തീരങ്ങൾ മകനെയോർത്ത് പുളകിതയാകുന്നു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.