*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

KSEB യുടെ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ്.A very important notification of KSEB.

KSEB യുടെ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ്.

ഏകദേശം അഞ്ചു ദിവസമായി മഴ തോരാതെ പെയ്തു കൊണ്ടിരിക്കുകയാണ്. രാപ്പകൽ ഭേദമന്യേ മരച്ചില്ലകൾ പൊട്ടി വീണു  വൈദ്യുതി കമ്പിയും പോസ്റ്റും പൊട്ടി  നിരവധി പരാതികളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ നാം ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട തും ശ്രദ്ധിക്കേണ്ടതും വൈദ്യുതി ലൈൻ പൊട്ടി വീണു ഉണ്ടായേക്കാവുന്ന അപകടങ്ങളെ  ആണ്. മഴ പെയ്തു മിക്കവാറും എല്ലാ സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉള്ളതിനാൽ ലൈൻ പൊട്ടി വെള്ളത്തിൽ വീഴുന്ന സാഹചര്യമുണ്ടായാൽ വെള്ളത്തിലൂടെ വൈദ്യുതി വ്യാപിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാൽ പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ച് വെളുപ്പിന് ഈ കാര്യത്തിൽ വളരെയധികം ജാഗ്രത പുലർത്തണം എന്ന് സന്ദേശം എല്ലാ ജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇത്തരത്തിൽ വൈദ്യുതി ലൈൻ പൊട്ടി വീണുട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടാൽ പരിസരത്തേക്ക് പോകാൻ പാടില്ലാത്തതുംസെക്ഷൻ ഓഫീസിലേക്കോ വൈദ്യുതി അപകടമോ അപകടസാധ്യതയോ മാത്രം റിപ്പോർട്ട് ചെയ്യാനുള്ള എമർജൻസി നമ്പർ 9 4 9 6 0 1 0 1 0 1   അറിയിക്കേണ്ടതാണ്. ഒരു വൈദ്യുതി അപകടം പോലും ഉണ്ടാകാതെ ഇരിക്കുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത് പരമാവധി ഷെയർ ചെയ്യണം എന്ന് പ്രത്യേകം അറിയിക്കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.