
പുനലൂർ ബാലൻ മുനിസിപ്പൽ ലൈബ്രറി വായനാ സമിതി ഏർപ്പെടുത്തിയ പുരസ്കാരം ചലച്ചിത്ര നടൻ അരുൺ പുനലൂർ ജോമോൻ ജോർജിനു നല്ലി.
ഡോ:ഷെർളി ശങ്കർ രചിച്ച മായക്കണ്ണട എന്ന കവിതാസമാഹാരത്തിൻ്റെ മുഖചിത്രമാണ് സമ്മാനാർഹമായി തെരഞ്ഞെടുത്തത്. ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ജനകീയ കവിതാ വേദി പ്രസിഡൻറ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു.
ഷെർളി ശങ്കറുടെ മായക്കണ്ണടയുടെ പുസ്തക ചർച്ചയിൽ സി.ബി.വിജയകുമാർ, രശ്മി രാജ്, ഡാനിയേൽ ജോൺ, രാജൻ താന്നിക്കൽ, ബദരി, അജിതാ അശോകൻ, സവിതാ വിനോദ്, കൊന്നമൂട് ഗോപൻ, സുലോചന ടീച്ചർ, സെൽവകുമാർ,ശരണ്യ എന്നിവർ പങ്കെടുത്തു.
വിനായക മുരളി സ്വാഗതവും ലൈബ്രേറിയൻ എസ് പ്രദീപ് നന്ദിയും പറഞ്ഞു.
500 ൽ പരം പുസ്തകങ്ങളുടെ ഡിസൈനിങ്ങും രേഖാചിത്രങ്ങളും ആണ് ജോമോൻ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രശസ്തമായ കലാലയങ്ങളിലെ സുവനിയർ ജോമോൻ ജോർജിൻ്റെ കരവിരുതിലാണ് തയാറാക്കുന്നത്.
പുനലൂർ സ്വദേശിയായ ഈ ചിത്രകാരൻ മികച്ച ഗായകൻ കൂടിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ