*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ശബരിമല തീർഥാടകർക്ക് വേണ്ടി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് യോഗം കന്യാകുമാരിയില്‍ നടന്നു.A meeting was held at Kanyakumari to address various demands of Akhil Bharat Ayyappa Seva Sangh on behalf of Sabarimala pilgrims.

ശബരിമല തീർഥാടകർക്ക് കേരളത്തിലെ മലയോര മേഖലകളിൽ തമിഴ്‌നാട് സർക്കാർ താമസ സൗകര്യം ഒരുക്കണം. 

ആവശ്യങ്ങളുന്നയിച്ച് അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ജില്ലാ ജനറൽ കമ്മിറ്റി യോഗം കന്യാകുമാരി ജില്ലയിലെ അക്കരയിൽ സംസ്ഥാന പ്രസിഡന്റ് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നു .

കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ അക്കരയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അയ്യപ്പസേവാസംഘം മന്ദിരത്തിൽ അഖിലഭാരത അയ്യപ്പസേവാസംഘം ജില്ലാ ജനറൽ കമ്മിറ്റി യോഗത്തില്‍ 200ലധികം സേവാസംഘാംഗങ്ങൾ പങ്കെടുത്തു.

തുടർന്ന് പൊതുസമ്മേളനത്തിൽ വാർഷിക സാമ്പത്തിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും, വരുന്ന കാർത്തികമാസം മുതൽ ശബരിമല അയ്യപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ പാലിക്കേണ്ട ക്രമീകരണങ്ങളെപ്പറ്റി യോഗത്തില്‍ ചർച്ച നടത്തി.

കഴിഞ്ഞ കുറേ വർഷങ്ങളായി അയ്യപ്പഭക്തർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും സന്നദ്ധസേവനം അയ്യപ്പസേവാസംഘം നടത്തി വരുന്നു. 

അഖില ഭാരത അയ്യപ്പസേവാസംഘം ഡിസംബർ, ജനുവരി മാസങ്ങളിലായി യഥാക്രമം 3000.. 4000 അയ്യപ്പഭക്തർക്ക് ശബരിമലയിൽ 27 സ്ഥലങ്ങളിലായി ക്യാമ്പ് ചെയ്ത് സേവനം ചെയ്തു.

ശബരിമലയിലേക്ക് പോകുന്ന തമിഴ് നാട് അയ്യപ്പഭക്തർക്ക് ശബരിമല പോകുന്ന മലയോര മേഖലയായ നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളില്‍ കേരള സർക്കാർ സ്ഥലം റിസർവ് ചെയ്തിട്ടുള്ളതിനാൽ താമസ സൗകര്യം ഒരുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണ്. 

തമിഴ്നാടിന്റെ അതിർത്തിക്കപ്പുറത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് അധിക നികുതിയില്ലാതെ തമിഴ് നാട്ടിലേക്ക് അയക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ ജനറൽ കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് അയ്യപ്പന്‍  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.