
മലപ്പുറം- നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ് രജിസ്ട്രേഷനിലുള്ള ഓഡി എ.ജി കാർ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
പഞ്ചാബിൽ നിന്ന് കൊണ്ടോട്ടി സ്വദേശി വാങ്ങിയ വാഹനം സംസ്ഥാനത്ത് രജിസ്ട്രേഷൻ നടത്താതെ ദിവസങ്ങളായി നിരത്തിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.
കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ രാമചന്ദ്രന്റെ നിർദേശപ്രകാരം എം.വി.ഐ കെ.ജി. ദിലീപ് കുമാർ എ.എം.വി.ഐമാരായ എസ്.എസ്. കവിതൻ, കെ.ആർ. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൊണ്ടോട്ടി കൊട്ടുക്കര നിന്നും ആഡംബരക്കാർ കസ്റ്റഡിയിലെടുത്തത്.
നികുതി ഇനത്തിൽ അടയ്ക്കേണ്ട ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അടച്ചാൽ മാത്രമേ വാഹനം വിട്ടു നൽകുകയൊള്ളൂ. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നികുതി വെട്ടിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ രാമചന്ദ്രൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ