മുനിസിപ്പല്‍ കരാറുകാരന് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഉള്ള കിടക്കാടവും പോയി ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു വാടകവീട്ടില്‍.
ഇപ്പോള്‍ പണം ലഭിക്കുവാന്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ കുടില്‍ കെട്ടി തൊഴിലാളികള്‍ ആയ ഇളമ്പല്‍ കാര്‍ത്തിക ഭവനില്‍ സുരേഷ്,പരവട്ടം പൊഴിവിള പുത്തന്‍ വീട്ടില്‍ മണി,പരവട്ടം വിനീത ഭവനില്‍ മഹേഷ്,കെച്ചയത്തു പെഴുവില വീട്ടില്‍ ഉദയന്‍ എന്നീ തൊഴിലാളികള്‍ക്ക് ഒപ്പം സത്യാഗ്രഹം ഇരിക്കുകയാണ് കരാറുകാരന് നാരായണന്.
2019 ജനുവരിയില്‍ പൂര്‍ത്തീകരിച്ച കെട്ടിടം 2019 ഫെബ്രുവരി 3 ന് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു.എന്നാല്‍ കിട്ടാനുള്ള പണം ഇതുവരെ കിട്ടിയില്ല.
പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ കരാറുകാരന് മണിയാര്‍ പരവട്ടം രശ്മി ഭവനില്‍ നാരായണന് ആണ് ഇപ്പോള്‍ കരാര്‍ പണി കഴിഞ്ഞു വര്‍ഷങ്ങളായിട്ടും ബില്‍ തുക കിട്ടാത്തതിനാല്‍ കടം കയറി പെരുവഴിയില്‍ ആയത്.
പുനലൂര്‍ താലൂക്ക് ഹോസ്പിറ്റലിന്റെ ഡീ ആഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ കരാറുകാരന് ആണ് 25 ലക്ഷത്തിന് മുകളില്‍ ബില്‍ തുക ലഭിക്കാതെ കഷ്ടത്തിലായത്.ഇനിയും കടം ഉണ്ടെന്നും താന്‍ ആത്മഹത്യയുടെ വക്കില്‍ ആണെന്നും കരാറുകാരന് നാരായണന് പറയുന്നു.
ജോലിക്കാര്‍ക്ക് പണം നല്കാന് ഉണ്ട്.തനിക്ക് പണം നല്‍കാതെ താലൂക്ക് ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും മാറി മാറി തട്ടിക്കളിക്കുകയാണെന്നും ഇനി തന്റെ മുമ്പില്‍ ഒരു വഴിയും ഇല്ല എന്നും നാരയണന് പറയുന്നു.
കരാറുകാരന് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചു.എന്നാല്‍ താലൂക്ക് ആശുപത്രിക്ക് ഈ നിര്‍മ്മാണവും ആയി ഒരു ബന്ധവും ഇല്ലായെന്നും താലൂക്ക് ആശുപത്രിയുടെ സ്ഥലത്ത് നിര്‍മ്മാണം നടത്തി എന്നുള്ളതല്ലാതെ പുനലൂര്‍ നഗരസഭയുടെ പ്രോജക്റ്റ് ആണ് കെട്ടിടം എന്നും ഇത് ടെണ്ടര്‍ ചെയ്തതും നഗരസഭ ആണെന്നും അതിനാല്‍ നഗരസഭ ആണ് പണം നല്‍കേണ്ടതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ