കൊല്ലം അച്ചൻകോവിൽ കുംബാവുരിട്ടിയില് ഉരുൾപൊട്ടി.
12 പേർ ഒഴുക്കിൽപ്പെട്ടു തമിഴ്നാട് മധുര സ്വദേശി മരിച്ചു.വൈകിട്ട് നാലുമണിയോടെയാണ് അച്ഛൻകോവിൽ കുംബാ പുരട്ടിയിൽ ഉരുൾ പൊട്ടിയത്.
തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് ഒഴുക്കിൽപ്പെട്ടതിൽ മിക്കവരും. 14 പേരാണ് ഒഴുക്കിൽ പെട്ടത് എല്ലാവരെയും രക്ഷപ്പെടുത്തി.രണ്ട് പേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ഇവരിൽ ഒരാളെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മറ്റൊരാളെ തമിഴ്നാട് ആശുപത്രിയിലേക്കും കൊണ്ടുപോയി.
തമിഴ്നാട് ആശുപത്രിയിലേക്ക് കൊണ്ടുപോയ മധുര സ്വദേശിയാണ് മരിച്ചത്
ഈറോഡ് സ്വദേശിയായ 27 വയസ്സുള്ള കിഷോർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ലൈഫ് ഗാർഡുകളും നാട്ടുകാരും വനംവകുപ്പും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വനംവകുപ്പിന്റെ ജീപ്പിലാണ് ഈറോഡ് സ്വദേശിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
സംഭവം നടക്കുന്ന സമയത്ത് അച്ചൻകോവിൽ കുമ്പാവൂരുട്ടി പ്രദേശങ്ങളിൽ മഴ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
നാട്ടുകാരും വനം വകുപ്പും ലൈഫ് വാർഡുകളും ചേർന്ന് ശക്തമായ തിരച്ചിൽ നടത്തി മറ്റാരും ഒഴുക്കിൽപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തിരച്ചിൽ അവസാനിപ്പിച്ചത്.
രണ്ടുപേരില്‍ ഒരാള്‍ മലവെള്ളപ്പച്ചിലില്‍ ഒരാള്‍ മരിച്ചു.
പകല്‍ ഏകദേശം നാല് മണിയോടെയായിരുന്നു സംഭവം വനത്തിന്റെ ഉള്ളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടാകുവാന്‍ കാരണം എന്ന് വനം വകുപ്പ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ