
കൊല്ലം പുനലൂര്‍ നഗരസഭയില്‍ ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുവാന്‍ അനുമതി വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ് .
പുനലൂര്‍ നഗരസഭയില്‍ ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുവാന്‍ അനുമതി വന്‍ അഴിമതി നടന്നതായും നഗരസഭക്ക് ലഭിക്കേണ്ട നികുതി നഷ്ടപ്പെടുത്തിയതായും ആരോപണം.
പുനലൂര്‍ നഗരസഭയില്‍ ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുവാന്‍ നഗരസഭ കൌണ്‍സിലിന്റെ അനുമതി ഇല്ലാതെ നഗരസഭ സെക്രട്ടറി അനുമതി നല്‍കിയതില്‍ അഴിമതി നടന്നതായും നിയമപരമായി നഗരസഭയ്ക്ക് ലഭിക്കേണ്ട ദശ ലക്ഷക്കണക്കിന് തുക നഷ്ടം വരുത്തിയതായും പലയിടങ്ങളിലും റിലയൻസ് പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്കെതിരെ സാധാരണക്കാരേയും തൊഴിലാളികളേയും അണിനിരത്തി സമരം നടത്തുന്ന ഇടത് പക്ഷം പുനലൂർ നഗരസഭയിൽ നിയമങ്ങൾ പോലും കാറ്റിൽ പറത്തി കുത്തക ഭീമൻമാർക്ക് വഴിവിട്ട സൗകര്യവും ഇളവുകളും നൽകുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തിനു മുന്നിൽ വിനീതവിധേയന്മാരായി നിൽക്കുകയാണെന്നത് അത്ഭുതകരമാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ജയപ്രകാശ് പറഞ്ഞു.
പുനലൂര്‍ നഗരസഭ കൌണ്സിലിനെയും ഭരണ സമിതിയേയും നോക്ക് കുത്തികളാക്കി നഗരസഭ കൌണ്‍സിലുകളെ അറിയിക്കണ്ട എന്നുള്ള ഉത്തരവ് പ്രകാരം ആണ് അഴിമതി നടത്തിയിട്ടുള്ളത്.
ജിയോ ഡിജിറ്റൽ പുനലൂർ നഗരസഭ പരിധിയിൽ പോസ്റ്റുകൾ സ്ഥാപിച്ച് ഒപ്റ്റിക്കൽ ലൈൻ വലിക്കുന്നതിലെ അനുമതി സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷ വാക്പോര്. നഗരസഭയുടെ തെക്കൻ മേഖലകളിലെ വാർഡുകളിലാണ് ജിയോ ഇൻ്റർനെറ്റ് സേവനത്തിനായി കേബിളുകൾ വലിക്കുന്നത്. എന്നാൽ ഈ പ്രവൃത്തികൾക്ക് കൗൺസിൽ അനുമതി ഇല്ലെന്ന കാരണത്താൽ പല കൗൺസിലർമാരും കരാറുകാരുമായി തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇത്തരം ജോലിക്ക് നഗരസഭ കൗൺസിലിൻ്റെ അനുമതി തേടേണ്ടതില്ലെന്ന ഒരു സർക്കാർ ഉത്തരവിൻ്റെ പിൻബലത്തിൽ നഗരസഭ ഉദ്യോഗസ്ഥരും ഭരണ സമിതിയും ധൃതിയിൽ ജിയോ കമ്പനിക്ക് അനുമതി നൽകിയെന്നും നഗരസഭയ്ക്ക് ലഭിക്കേണ്ട ദശലക്ഷക്കണക്കിന് തുക പൂർണ്ണമായി നേടിയെടുക്കുന്നതിൽ മന:പൂർവ്വമായി വീഴ്ച' വരുത്തിയെന്നും യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ആരോപണം ഉന്നയിച്ചു.
അനുമതി നേടിയെടുത്തതിലെ വീഴ്ചകളും പല ഇനത്തിനും നഗരസഭ ജിയോ കമ്പനിയിൽ നിന്നും ഫീസ് ഈടാക്കിയിട്ടില്ലെന്നും നഗരസഭ പ്രദേശത്ത് 26 കിലോമീറ്ററിലധികം കേബിളുകൾ കടന്നു പോകുമ്പോഴും വാടക ഇനത്തിലും റോഡ് കട്ടിംഗ് ഫീസായും കോൺക്രീറ്റ് ഇനത്തിലും ഡെപ്പോസിറ്റ് ഇനത്തിലും എല്ലാം കൂടി വെറും 18 ലക്ഷം രൂപ മാത്രമാണ് നഗരസഭയ്ക്ക് ലഭിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കൗൺസിൽ അനുമതി ആവശ്യമില്ലെന്ന ഉത്തരവ് നിലനിൽക്കുമ്പോഴും നിരവധി നഗരസഭകൾ വിഷയം കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടുത്തിയെന്നും സമാന സ്വഭാവത്തിൽ പല നഗരസഭകളിലും ഒരു കോടിയിലധികം രൂപ ലഭിച്ചിട്ടുള്ളതായും ചൂണ്ടിക്കാട്ടി. മാത്രവുമല്ല ജിയോയുടെ നിരവധി ഇരുമ്പ് പോസ്റ്റുകൾ വഴി സാധാരണ ജനങ്ങൾക്ക് ഷോക്കേൽക്കാൻ സാധ്യത ഉണ്ടെന്നും അടിയന്തിരമായി പ്രവൃത്തി നിർത്തിവച്ച് സൂക്ഷ്മപരിശോധന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പലയിടങ്ങളിലും റിലയൻസ് പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്കെതിരെ സാധാരണക്കാരേയും തൊഴിലാളികളേയും അണിനിരത്തി സമരം നടത്തുന്ന ഇടത് പക്ഷം പുനലൂർ നഗരസഭയിൽ നിയമങ്ങൾ പോലും കാറ്റിൽ പറത്തി കുത്തക ഭീമൻമാർക്ക് വഴിവിട്ട സൗകര്യവും ഇളവുകളും നൽകുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തിനു മുന്നിൽ വിനീതവിധേയന്മാരായി നിൽക്കുകയാണെന്നത് അത്ഭുതകരമാണെന്ന് യു.ഡി.എഫ് കൗൺസിലർമാരായ ജി.ജയപ്രകാശ്, എൻ.സുന്ദരേശൻ, ബീനാ ശാമുവൽ, കെ.കനകമ്മ, എസ്.പൊടിയൻ പിള്ള, കെ.ബിജു, എം.പി റഷീദ് കുട്ടി, ഷഫീല ഷാജഹാൻ, നിർമ്മല സത്യൻ, ജ്യോതി സന്തോഷ്, ഷെമി.എസ്.അസീസ് എന്നിവർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ