*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ--- വാളക്കോട് വില്ലേജ് ഓഫീസിന് മുകളിലായി വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ അപകട ഭീഷണിയാകുന്നു.Punalur--- Branches of an old tree over the Wallakode village office pose a hazard.

പുനലൂർ--- വാളക്കോട് വില്ലേജ് ഓഫീസിന് മുകളിലായി വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ അപകട ഭീഷണിയാകുന്നു.അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റണം.ആർ വൈ എഫ്
 വില്ലേജ് ഓഫീസ് കെട്ടിടം ലക്ഷങ്ങൾ മുടക്കി റൂഫിംഗ് ഉൾപ്പെടെയുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ കെട്ടിട സംരക്ഷണത്തിന് വേണ്ടി റൂഫിങ്ങിന് ഉപയോഗിച്ച് ജി ഐ ഷീറ്റി ന് മുകളിൽ മരത്തിന്റെ ഇലയും മറ്റ് അവശിഷ്ടങ്ങളും കിടന്ന് കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലാണ്.
 തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ടൂറിസം വകുപ്പിന്റെ സ്നാന ഘട്ടത്തിന്റെ പ്രധാന ഹാളിന്റെ യും അവസ്ഥ ഇതാണ്.
 വില്ലേജ് ഓഫീസിനും സ്നാന ഘട്ടത്തിനും  അരികിലായി കെ എസ് ഇ ബി യുടെ ട്രാൻസ്ഫോമർ സ്ഥിതി   ചെയ്യുന്നുണ്ട്.
 ഉണങ്ങിയ മരച്ചില്ലകൾ ഒടിഞ്ഞ് ട്രാൻസ്ഫോർമറിന് മുകളിൽ വീഴുന്നത് മൂലം തീപടർന്ന് പിടിക്കാറുണ്ട്. ഈ അപകടകരമായ മരത്തിന്റെ ചില്ലകൾ മുറിച്ച്  മാറ്റാനും, ആഫീസുകളിൽ വരുന്ന ജനങ്ങൾക്കും, പുനർ നിർമാണം നടത്തിയ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള നടപടികൾ അധികാരി കളുടെ ഭാഗത്തു നിന്നും അടിയന്തിരമായി  ഉണ്ടാകണമെന്ന്  ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ. വിബ്ജിയോർ   ആർ വൈ എഫ് പുനലൂർ ഈസ്റ്റ്   ലോക്കൽ കമ്മറ്റിയിൽ  ആവശ്യപ്പെട്ടു.
 ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു എംപി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി.
  സ. നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോക്കൽ സെക്രട്ടറി അമീൻ വാളക്കോട്, നജീബ്, നവാസ് , വിജയകുമാർ, പ്രശാന്ത് പിള്ള എന്നിവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.