*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ചെങ്കോട്ട ശുരണ്ടയിലെ സൂര്യഗാന്ധി പൂക്കളെ കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. The rush of tourists to see Surya Gandhi flowers at Red Fort Suranda is increasing.

ചെങ്കോട്ട ശുരണ്ടയിലെ സൂര്യഗാന്ധി പൂക്കളെ കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. 

തെങ്കാശിയ്‌ക്ക് സമീപത്തെ ശുരണ്ടയിലാണ് സൂര്യകാന്തി കൃഷി പാടം .വയലിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുമാണ് കുടുംബസമേതം അവധി ദിവസങ്ങളിൽ ഇവിടെ മലയാളികൾ എത്തുന്നത്. 

വളരെ നാളുകയായി ഉള്ള ആഗ്രഹം ആണ് ഇവിടെ വന്നു സൂര്യകാന്തി പൂക്കള്‍ കാണുക എന്ന ആഗ്രഹം  സഫലമായത് എന്ന് പുനലൂര്‍ വാളക്കോട് സ്വദേശി കുഞ്ഞമ്മ ജോയിയും മകന്‍ ജിബിനും പറയുന്നു. 

ഏക്കര്‍ കണക്കിന് വരുന്ന വയലിൽ സൂര്യകാന്തി പൂക്കൾ പൂത്തു നിൽക്കുന്നത് നയന മനോഹര കാഴ്ചയാണ്. 

സഞ്ചാരികൾ ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ സെൽഫി എടുക്കാൻ ഉള്ള തിരക്കിലാണ്. 

ഞായറാഴ്ച ദിവസങ്ങളാണ് തിരക്ക് ഏറെയും തിരക്ക് കൂടിയതോടെ സൂര്യകാന്തി പൂക്കളുടെ കർഷകർ കൃഷിയിടത്ത് ഏറെ ജാഗ്രതയിലാണ്. 

സൂര്യകാന്തി പൂക്കളെ കാണാനെത്തുന്നവർ മൊബൈലിൽ സെൽഫി എടുക്കുന്നതും ഫോട്ടോ എടുക്കുവാൻവേണ്ടി ചെടികളുടെ ഇടയിലേക്ക് കയറുന്നത്‌ മൂലം സൂര്യകാന്തിപ്പൂക്കളുടെ ചെടികൾക്ക് നാശം സംഭവിക്കുന്നു. ഇത് കർഷകരെ ആശങ്കയിലാക്കുന്നു . 

സൂര്യകാന്തിയുടെ കൃഷി 90 ദിവസം പൂർത്തികരിയ്ക്കുമ്പോഴാണ് വിളവെടുക്കുന്നത്. കേരളത്തിലെ ഫോട്ടോ ഗ്രാഫർമാർ നവവധുവരൻമാരെ ഇവിടെ കൊണ്ടു വന്നാണ് വീഡിയോ ചിത്രീകരണവും നടത്തുന്നത്. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.