*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ താലൂക്ക് വികസന സമിതിയിൽ പുനലൂർ നഗരസഭക്കെതിരെ മുതിർന്ന സി.പി.ഐ നേതാവ് ജോബായ് പെരേര. Senior CPI leader Jobai Perera against Punalur Municipal Corporation in Punalur Taluk Development Committee.

പുനലൂർ താലൂക്ക് വികസന സമിതിയിൽ പുനലൂർ നഗരസഭക്കെതിരെ മുതിർന്ന സി.പി.ഐ നേതാവ് ജോബായ് പെരേര. 

താലൂക്ക് വികസന സമിതി യോഗത്തിൽ യോഗം നടക്കുന്നതിന്റെ തൊട്ടടുത്ത ഓഫീസായ നഗര സഭയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ പോലും എത്താത്തതും, നഗര സഭയിലെ ജനപ്രതിനിധികൾ ആരും എത്താത്തതിനുമെതിരെയാണ്‌ ജോബോയ് പേരെരെ വിമർശിച്ചത്. 

ഇത് പേരിന് വേണ്ടി കൂടുന്ന സമിതി മാത്രമാണെന്നും എടുക്കുന്ന ഒരു കാര്യവും നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ സമിതി വെറുതെ കൂടുന്ന സമിതി ആണെന്നും പലരും അഭിപ്രായപെട്ടു. മുൻ കമ്മറ്റികളിൽ എടുത്ത പല പ്രശ്ന പരിഹാര തീരുമാനവും അതുപോലെ നിലനിക്കുകയാണ്.ഒന്നിനും ഒരു പരിഹാരവും കണ്ടിട്ടില്ല.
കഴിഞ്ഞ മാസം നടന്ന സമിതി യോഗത്തിൽ പേരിന് പോലും ഒറ്റ ജനപ്രതിനിധി പങ്കെടുത്തില്ല. വലിയ വിമർശനം ആണ് അന്ന് യോഗത്തിൽ ഉണ്ടായത്. 

ഇന്ന് തെന്മലയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത്‌ അംഗം അജികുമാർ ആണ് അധ്യക്ഷനായത്. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജിഷ മുരളി വളരെ താമസിച്ചാണെങ്കിലും യോഗത്തിൽ എത്തി കൂടാതെ എബ്രഹം മാത്യു,രാജേഷ് ചാലിയക്കര തുടങ്ങിയവർ യോഗത്തിൽ എത്തി ചർച്ചയിൽ പങ്കെടുത്തു. 

പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ഉണ്ടാകുന്ന ഒരു തീരുമാനവും നടപ്പിലാക്കുന്നില്ലെന്നുള്ള പ്രതിഷേധം പങ്കെടുത്ത എല്ലാവരും അറിയിച്ചു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.