*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സ്‌നേഹം ചാലിച്ച രുചി കൂട്ടിന് വന്‍ പ്രചാരം ലഭിച്ചു.പരസ്യത്തിനായി നീക്കി വെച്ച ലക്ഷങ്ങള്‍ ആര്‍ക്ക് കൊടുക്കണമെന്ന ചോദ്യവുമായി ഷെഫ് സുരേഷ് പിള്ള.Sneha Chalicha Ruchi Coot got huge popularity. Chef Suresh Pillai questioned who should give the lakhs set aside for advertisement.

 

സ്‌നേഹം ചാലിച്ച രുചി കൂട്ടിന് വന്‍ പ്രചാരം ലഭിച്ചു.പരസ്യത്തിനായി നീക്കി വെച്ച ലക്ഷങ്ങള്‍ ആര്‍ക്ക് കൊടുക്കണമെന്ന ചോദ്യവുമായി ഷെഫ് സുരേഷ് പിള്ള.
ഫിഷ് നിര്‍വ്വാണ കഴിക്കാനായി മാത്രം ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റ് വരെ യാത്ര ചെയ്യുന്നവരാണ് മലയാളികള്‍.

അദ്ദേഹത്തിന്റെ വിഭവങ്ങള്‍ മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാവുന്നതിന്റെ കാരണം രുചി മാത്രമല്ല,സ്‌നേഹവും കൂടിയാണെന്ന് ഭക്ഷണപ്രിയര്‍ സാക്ഷ്യപ്പെടുത്തുന്നത് വെറുതെയല്ല. ലാഭക്കൊതിയോടെ ബിസിനസ് വളര്‍ത്താതെ സമൂഹനന്മയ്‌ക്കും അല്‍പ്പം പണം നീക്കി വെക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് അദ്ദേഹമിപ്പോള്‍.

പ്രതീക്ഷച്ചതിലുമപ്പുറം പ്രചാരം ജനങ്ങള്‍ നല്‍കിയതിനാല്‍ പരസ്യത്തിനായി നീക്കി വെച്ച തുക സമൂഹത്തിന് തന്നെ തിരിച്ച്‌ നല്‍കാനുള്ള സുപ്രധാന തീരുമാനമാണ് ഷെഫ് പിള്ള കൈക്കൊണ്ടിരിക്കുന്നത്. 2021നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ പരസ്യത്തിനായി കരുതിവച്ച 12 ലക്ഷം രൂപ ആര്‍ക്ക് നല്‍കണമെന്ന ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പണം നീക്കി വെച്ചിരുന്നുവെങ്കിലും താന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ നല്‍കി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. താന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം തനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നുവെന്ന് അദ്ദേഹം പറയുന്നു. പരസ്യത്തിനായി കരുതിയ പണം ലാഭത്തിലേക്ക് നീക്കിവെയ്‌ക്കാന്‍ മനസ് തോന്നുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.

ഒക്ടോബറിന് മുന്‍പ് പണം അര്‍ഹരിലേക്ക് എത്തണമെന്നാണ് ഷെഫ് സുരേഷ് പിള്ളയുടെ ആഗ്രഹം. അതിനായി സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ സഹായിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷെഫ് പിള്ളയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയപ്പെട്ടവരെ,
എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്നേഹം ചാലിച്ച്‌ ചേരുവകള്‍ ഞാന്‍ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും.
കൊടുക്കല്‍ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും.
അത്തരമൊരു കൊടുക്കല്‍ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാന്‍ കരുതുന്നു.

ചേരുവ കിട്ടുമ്ബോള്‍, പകരം രുചി തിരികെ തരുന്ന വിഭവങ്ങള്‍ പോലെ, ഒരു തിരിച്ചു നല്‍കലാണിപ്പോള്‍ എന്റെ മനസ്സില്‍.
ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാന്‍ നീക്കി വച്ചിരുന്നത്. എന്നാല്‍ അതില്‍ ഒരു രൂപ പോലും ഇതു വരെ മാര്‍ക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ എനിക്കു നല്‍കി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. ഞാന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നു.

റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേര്‍ക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടന്‍ തന്നെ അര്‍ഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം.

ഫെയ്സ്ബുക് വഴിയാണ് നമ്മള്‍ സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങള്‍ എന്നോടു പറയൂ, ഞാന്‍ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നല്‍കണമെന്ന്.
സാമ്ബത്തിക പ്രതിസന്ധിയില്‍ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കില്‍ മക്കളുടെ ജീവന്‍ രക്ഷാ മരുന്നുകള്‍ മുടങ്ങിയൊരച്ഛന്‍, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്സ്ബുക് താളില്‍ തെളിയുന്നത്.

അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം നിങ്ങളുടെ മനസിലുണ്ടോ ?
ഇനി നിങ്ങള്‍ പറയൂ. എന്തിനു വേണ്ടിയാണ് ഈ പണം ഞാന്‍ വിനിയോഗിക്കേണ്ടത്. ?
കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വര്‍ഷം ഇതില്‍ കൂടൂതല്‍ തിരിച്ചു നല്‍കുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
നിങ്ങളുടെ സ്വന്തം

ഷെഫ് പിള്ള


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.