*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഹൃദ്രോഗിയായ അച്ഛനെ മകന്‍ തിരിഞ്ഞു നോക്കിയില്ല എന്ന് അച്ഛനും അമ്മയും പറഞ്ഞ പരാതി നിഷേധിച്ചു മകന്‍ രംഗത്ത്.The son denied the complaint of the father and mother that the son did not look back at his father who was suffering from heart disease.

ഹൃദ്രോഗിയായ അച്ഛനെ മകന്‍ തിരിഞ്ഞു നോക്കിയില്ല എന്ന് അച്ഛനും അമ്മയും പറഞ്ഞ പരാതി നിഷേധിച്ചു മകന്‍ രംഗത്ത്.

കൊല്ലം വാളകം വലിയ മാര്‍ത്തോമ പള്ളിക്ക് സമീപം പുത്തന്‍വിള വീട്ടില്‍ താമസക്കാരായ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ വിജമ്മയുടെയും മകന്‍ സനല്‍കുമാറാണ് അച്ഛന്റെയും അമ്മയുടെയും പരാതിയില്‍ കഴമ്പില്ല എന്ന് പറഞ്ഞു രംഗത്തെത്തിയത്.

അച്ഛന്‍ തന്റെ പേരില്‍ 2014 ല്‍ ഗള്‍ഫില്‍ ഉള്ള സമയത്ത് ആണ് വസ്തു എഴുതി വെച്ചത് അത് കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞാണ് താന്‍ എത്തിയത്.വസ്തു തന്റെ പേരില്‍ എഴുതിയതില്‍ അന്ന് മുതലേ സഹോദരിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു.

മുമ്പ് പഴയ വീടായിരുന്നു സര്‍ക്കാരില്‍ നിന്നും വീടിന് അനുവദിച്ച തുക തികയാതെ വന്നപ്പോള്‍ വീട് പണിക്കു വേണ്ടി വസ്തു ഈട് വെച്ച് ലോണ്‍ എടുത്തതായും പിന്നീട് ഗള്‍ഫില്‍ ഉള്ള ജോലി നഷ്ടമായി നാട്ടില്‍ എത്തി വല്ലപ്പോഴും കിട്ടുന്ന ജോലിയും കൊറോണ സമയത്ത് ഇല്ലാതെയായതിനാലും വായ്പ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല എന്ന് സനല്‍കുമാര്‍ പറയുന്നു.

തങ്ങള്‍ക്കു ആഹാരമോ വസ്ത്രമോ ചികിത്സക്കോ എങ്ങനെ ജീവിക്കുന്നു എന്ന് പോലും മകനും ഭാര്യയും അന്വേഷിക്കാറില്ല എന്ന് പറഞ്ഞത് സനല്‍കുമാര്‍ തള്ളി താന്‍ മരുന്നും പലചരക്ക് സാധനങ്ങളും എത്തിക്കുമായിരുന്നു.അതിന്റെ ബില്ലുകള്‍ ഇപ്പോഴും കയ്യില്‍ ഉണ്ട് എന്നാല്‍ കഴിഞ്ഞ ഏഴ് മാസമായി നല്‍കാറില്ല കാരണം താന്‍ എത്തിച്ച സാധനങ്ങളും മരുന്നും വേണ്ട എന്ന് പറഞ്ഞതിനാല്‍ ആണ് നല്‍കാതെ ഇരുന്നതെന്നും സനല്‍ പറയുന്നു.

ഇവര്‍ മുമ്പ് ഗ്യാസ് തുറന്നു വിട്ട് തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന് സനല്‍കുമാറിന്റെ അമ്മ വിജയമ്മ പറഞ്ഞത് കള്ളം ആണെന്നും ഇതെല്ലാം അച്ഛന്‍ തനിക്കെഴുതി നല്‍കിയ വസ്തു കൈക്കലാക്കുവാന്‍ സഹോദരിയും ഭര്‍ത്താവും ഒരുക്കിയ കുതന്ത്രത്തില്‍ അച്ഛനും അമ്മയും വീണതാണെന്നും ഇയാള്‍ പറയുന്നു.

ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടന്നു കളയാനുള്ള പദ്ധതിയാണ് സനല്‍കുമാറും ഭാര്യം ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു പറയുന്നത് ശരിയല്ലെന്നും തനിക്കു ബാങ്കില്‍ അടക്കുവാനുള്ള പണം എത്രയും പെട്ടെന്ന് അടക്കണം എന്ന് അറിയിപ്പ് കിട്ടിയതിനാല്‍ വസ്തു വിട്ട് കിട്ടുന്നതില്‍ നിന്നും കടം വീട്ടിയതിന്റെ ബാക്കി തുകക്ക് വസ്തുവും വീടും വാങ്ങാനാണ് തീരുമാനിച്ചതെന്നും ഇതിനായി സനല്‍ കുമാറിന്റെ  ഫേസ് ബുക്ക് പ്രൊഫൈലില്‍ വീട് വില്‍ക്കുന്നതിനെക്കുറിച്ചുള്ള പരസ്യം നല്‍കി.

അച്ഛനെയും അമ്മയെയും ഒരിക്കലും റോഡില്‍ ഇറക്കി വിടാന്‍ താന്‍ മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല എന്നും സനല്‍ പറയുന്നു.

താന്‍ ലോണ്‍ എടുത്ത് പണിത വീട്ടില്‍ തന്നെയും കുടുംബത്തെയും സ്വസ്ഥമായി ജീവിക്കുവാന്‍ സഹോദരിയുടെ പ്രേരണയില്‍ സമ്മതിക്കാതെ എന്നും ഓരോ കാരണങ്ങള്‍ പറഞ്ഞ് വഴക്ക് ആയിരുന്നു എന്നും അതിനാല്‍ താനും ഭാര്യയും കുഞ്ഞുങ്ങളെയും കൂട്ടി വാടക വീട്ടിലേക്ക് മാറിയതെന്നും ഇവര്‍ പറയുന്നു.

തന്നെ കേസില്‍ കുടുക്കി അപമാനിക്കുവാന്‍ അച്ഛനും അമ്മയും ശ്രമിക്കുക ആണെന്നും തന്നെ ഇങ്ങനെ തുടരെ കേസുകള്‍ നല്‍കി അപമാനിക്കരുതെന്നും ജീവിക്കാന്‍ അനുവദിക്കണം എന്നും അച്ഛനും അമ്മയ്ക്കും ചിലവിന് നല്‍കാന്‍ താന്‍ തയാറാണ് എങ്കിലും അത് സ്വീകരികാതെ തങ്ങളെ പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിക്കുകയാണെന്നും സനലും ഭാര്യ സിനിയും പറയുന്നു.

 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.