
ഗതകാല സ്മരണകളിലൂടെ സംഘർഷഭരിതമായ വർത്തമാനകാലങ്ങളെ നേരിടുന്ന കവികളുടെ പുത്തൻ രചനകൾ ഭാവി തലമുറയ്ക്കൂ ഉത്തേജനം പകരുന്നതാണെന്നു എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.
ആശയങ്ങളും അനുഭവങ്ങളും ഭാവനയും ചാലിച്ചെടുത്ത സ്വപ്ന സമാനമായ സൃഷ്ടികളാണ് പുതിയ എഴുത്തുകാരുടെ വിഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുജാതാ ബാലകൃഷ്ണൻ്റെ "കവിതാ സമാഹാരം 'കാവ്യ തീർത്ഥത്തിൻ്റെ പ്രകാശനം എൻ.കെ.പ്രേമചന്ദ്രൻ .എം.പി. നിർവ്വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം പുസ്തകം ഏറ്റുവാങ്ങി. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു അധ്യക്ഷനായി.സി.ബി.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി.
നഗരസഭാ സ്റ്റാൻറിംഗ് കമ്മിറ്റിചെയർമാൻ കെ.കനകമ്മ, സ്മിതാ ഹെക്കരക്കോണം,
ഡോ. ഷെർലിശങ്കർ, കവിയും പത്രപ്രവര്‍ത്തകനുമായ അനിൽ പന്തപ്ളാവ്, ഡാനിയേൽ ജോൺ, പ്രവീണാബൈജു, സച്ചിൻ, പുഷ്കല തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കവിയരങ്ങു ബൃന്ദ പുനലൂർ ഉദ്ഘാടനം ചെയ്തു.
വല്ലം ഗണേഷ്, ഉണ്ണി പുത്തൂർ ആശാ അഭിലാഷ്, സവിതാവിനോദ്, ബദരി, കൊന്നമൂട് ഗോപൻ, അജിത്, ജ്യോതി ലക്ഷ്മി മൈനാഗപ്പള്ളി, ദ്വൊരൈസ്വാമി എന്നിവർ പങ്കെടുത്തു.
പുനലൂർ നഗരസഭാ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
വായനാസമിതി ജനറൽ സെക്രട്ടറി വിനായക മുരളി സ്വാഗതവും ലൈബ്രേറിയൻ എസ്.പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ