സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ വാർഡായി തെന്മല ടൗൺ മൂന്നാം വാര്‍ഡ്.
കൊല്ലം ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെയും, ജില്ലാപഞ്ചായത്തിന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച സിറ്റിസൻ 2022 കാമ്പയിൻ തെന്മല ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തിയായിവരികയാണ്
അതിന്റ ഭാഗമായി സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ വാർഡായി തെന്മല ടൗൺ മൂന്നാം വാർഡിനെ പ്രഖ്യാപിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് VD സതീശൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.പ്രഖ്യാപനം കൊല്ലം MP എൻ. കെ പ്രേമചന്ദ്രനും നിർവഹിച്ചു.
ഇതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ വാർഡായി മാറിയിരിക്കുകയാണ് തെന്മല പഞ്ചായത്തിലെ മൂന്നാം വാർഡ് ആയ തെന്മല ടൌണ്‍ വാർഡ് ജൂലൈ 16 ശനിയാഴ്ച രാവിലെ 11 മണിക്ക് തെന്മല സർക്കാർ എൽപി സ്‌കൂളിൽ വച്ചു നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോട് കൂടെ ഇന്ത്യൻ ചരിത്ര താളുകളിൽ അഭിമാനകാരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തെന്മല ഗ്രാമപഞ്ചായത്ത്.
തുടർന്ന് ആദിവാസി വിഭാഗങ്ങളിലെ ജനങ്ങൾക്ക് സമ്പൂർണ ഭരണഘടന സാക്ഷരത നൽകി പ്രഖ്യാപനം നടത്താനുള്ള ശ്രമങ്ങളും അവസാന ഘട്ടത്തിലാണ്.
ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജി കുമാരി സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോമളകുമാർ, റജി ഉമ്മൻ, കാസ്റ്റ് ലെസ്സ് ജൂനിയർ, DCP സിജു നടുവിലയത്, സിനി ആര്ടിസ്റ് മഞ്ജു വിജീഷ്,വാർഡ് മെമ്പർ നാഗരാജ്, ഭരണഘടന സെനറ്റർമാർ, കുടുംബശ്രീ CDS ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ