
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സുപ്രീംകോടതി ഉത്തരവിന് ആധാരമായ നിർദ്ദേശം നൽകിയ ഇടതുമുന്നണി ഗവൺമെന്റിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണ ജാഥ കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് മുൻ എംഎൽഎ കെപിസിസി നിർവാഹസമിതി അംഗം പുനലൂർ മധു ഉദ്ഘാടനം ചെയ്തു.
പുനലൂർ വനംവകുപ്പ് മന്ത്രിയായിരുന്ന കെ രാജുവിന്റെ തീരുമാനമാണ് പുനലൂർ നിയോജകമണ്ഡലത്തിന്റെ കിഴക്കൻ മലയോര മേഖല ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി ലോല വിഷയം എന്ന് പുനലൂർ മധു പറഞ്ഞു.
വമ്പിച്ച ബഹുജന രോഷം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന്അദ്ദേഹം പ്രഖ്യാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ബി വേണുഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, തെന്മല പഞ്ചായത്ത് പ്രസിഡണ്ട് കെ ശശിധരൻ, യുഡിഎഫ് ചെയർമാൻ റോയ് ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി എസ് ഇ സഞ്ജഖാൻ, ബ്ലോക്ക് പ്രസിഡണ്ട് സി വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പ്ലാവില ശരീഫ്, കെ കെ കുര്യൻ,ആർഎസ്പി നേതാവ് ഷറഫുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീനാ ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം ഷീല സത്യൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സൈനബ ബീവി, ബദറുദ്ദീൻ, നിസാം സുനിൽകുമാർ, ഷിജു നായർ തുടങ്ങിയവർ സംസാരിച്ചു,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ