*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കേരളത്തിലെ പരിസ്ഥിതി ലോലപ്രശ്നം യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.The UDF organized a protest march on the environmental issue in Kerala.

കേരളത്തിലെ പരിസ്ഥിതി ലോലപ്രശ്നം യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കേരളത്തിലെ പരിസ്ഥിതി ലോലപ്രശ്നം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാർ ശക്തമായ സമ്മർദ്ദം പാർലമെന്റിൽ ചെലുത്തുമെന്നും നിയമം പുനപരിശോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അല്ലാത്തപക്ഷം പാർലമെന്റിൽ പുതിയ നിയമനിർമ്മാണം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി. 

ഈ ഉത്തരവ് നടപ്പാക്കാൻ ആധാരമായ നിയമ നിർമാണം നടത്തിയ  കാരണഭൂതനായ പുനലൂരിന്റെ മുൻ വനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം എന്നും എംപി ആവശ്യപ്പെട്ടു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ കെ പ്രേമചന്ദ്രൻ എംപി. 

ഒരു കാരണവശാലും ഈ ഉത്തരവ് നടപ്പാക്കാൻ അനുവദിക്കില്ലെന്നും തുടർന്നും ശക്തമായ സമരവുമായി യുഡിഎഫ് കർഷകരോടൊപ്പം നിൽക്കുമെന്നും പ്രേമചന്ദ്രൻ പ്രഖ്യാപിച്ചു. 

തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശശിധരന്റെ അധ്യക്ഷതയിൽ കൂടിയ മാർച്ചിൽ പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വിജയകുമാർ സ്വാഗതം പറഞ്ഞു. 

കെ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് റോയി ഉമ്മൻ, ആർഎസ് പി സംസ്ഥാന കമ്മിറ്റി അംഗം നാസർ ഖാൻ, ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ, അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.ബി വേണുഗോപാൽ,ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാ തോമസ്, കുളത്തൂപ്പുഴ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഷിബു കൈമണ്ണിൽ, ബിനു ശിവപ്രസാദ്, പ്ലാവില ശരീഫ്, കെ കെ കുര്യൻ,ജി ജയപ്രകാശ്, സജി ജോർജ്,തോമസ് മൈക്കിൾ,സണ്ണി ജോസഫ്, ഗീത സുകുനാഥ്, ശശിധരൻപിള്ള, വിബ്ജിയോർ, വർഗീസ്  ഇടമൺ, സലിം ഉറുകുന്നു, സജി കുമാരി സുഗതൻ, രാജശേഖരൻ നായർ,പ്രിൻസ്, വി എം സലീം, ചിറ്റാലങ്കോട് മോഹൻ,ആര്യങ്കാവ് ജോസഫ്, അനിൽകുമാർആര്യങ്കാവ്, അനൂപ് എസ് രാജ്, ഫൈസൽ കുളത്തൂപ്പുഴ, വിപിൻ വർഗീസ്, രമേശ്, തുടങ്ങി യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും മാർച്ചിൽ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.