മാലിന്യ സംസ്കരണത്തിന് അവാർഡ് വാങ്ങിയ പുനലൂർ നഗരസഭയുടെ മൂക്കിന് താഴെ
കക്കൂസ് മാലിന്യമുൾപ്പെടെ കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്നു.
മഴക്കാലപൂർവ്വ
ശുചീകരണത്തിനായി ലക്ഷങ്ങൾ ചിലവഴിക്കുമ്പോഴും നഗര ഹൃദയത്തിൽ ദുർഗന്ധം വരെ
എത്തുന്ന വെള്ളക്കെട്ട് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
നഗരസഭ
മന്ദിരത്തിൽ നിന്നും 100 മീറ്റർ അകലെ , എംഎൽഎ റോഡിന് തൊട്ടരികയാണ് കക്കൂസ്
മാലിന്യം ഉൾപ്പെടെ കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്നത്.
ഹോട്ടലുകൾ,
ഓഡിറ്റോറിയങ്ങൾ, ബേക്കറികൾ, ശൌചാലയങ്ങൾ എന്നിവയിൽനിന്നുള്ള പൈപ്പുകൾ
ഓടയിലേക്ക് തുറന്നു വെച്ചിരിക്കുന്നത് ഒഴുകിയെത്തിയാണ് എംഎൽഎ റോഡിന്
സമീപമുള്ള വയലിൽ കെട്ടിക്കിടന്ന് ക്രിമികൾ നുരഞ്ഞ് ദുർഗന്ധം പരത്തുന്നത്...
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരത്തിൽ ഇവിടെ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നുണ്ട്.
മാലിന്യം
ഒഴുകി എത്തുന്നത് തടയുന്നതിനോ ഓടയിലേക്ക് തുറന്നു വെച്ചിരിക്കുന്ന
പൈപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിണോ നഗരസഭ ആരോഗ്യവിഭാഗം
ശ്രമിക്കുന്നില്ലെന്നും പരാതി ഉയരുന്നു.എന്നാല്‍ ആരോഗ്യ വിഭാഗത്തെ
ആരെങ്കിലും ഇക്കാര്യം പറഞ്ഞു വിമര്‍ശിച്ചാല്‍ അവരുടെ കാര്യം പോക്കാണ്..
വിവിധ വകുപ്പില്‍ പെടുത്തി കേസെടുത്ത് അവരെ ഒരു വഴിക്കാക്കും എന്നുള്ളതാണ്
പലര്‍ക്കും കഴിഞ്ഞകാല അനുഭവങ്ങള്‍. അതുകൊണ്ട് പ്രദേശവാസികള്‍ പിന്നീട് പല
ദുരിതങ്ങളും അനുഭവിക്കേണ്ടി വരും എന്നുള്ളതിനാല്‍ അസഹനീയ ദുര്‍ഗന്ധം
നിവര്‍ത്തികേട് കൊണ്ട് സഹിക്കുന്നതല്ലാതെ പേടിച്ചു മിണ്ടാറില്ല.
ഇവിടേക്ക്
ഒഴുകിയെത്തുന്ന മാലിന്യം കെട്ടിക്കിടന്ന് നിറഞ്ഞ് എംഎൽഎ റോഡിന്
സമാന്തരമായി ഒഴുകുന്ന വെട്ടിപ്പുഴ തോട്ടിലേക്കാണ് എത്തുന്നത്.
മാലിന്യവാഹിയായ വെട്ടിപ്പുഴ തോട് ചെന്ന് അവസാനിക്കുന്നത് കല്ലടയാറ്റിൽ.
ജപ്പാൻ
കുടിവെള്ള പദ്ധതി, കുണ്ടറ കുടിവെള്ള പദ്ധതി, പുനലൂർ കുടിവെള്ള പദ്ധതി
ഉൾപ്പെടെ ബൃഹത്തായ അഞ്ചു കുടിവെള്ള പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത്
കല്ലടയാറ്റിൽ നിന്നുമാണ്.
മഴക്കാലജന്യ രോഗങ്ങൾ പടരാൻ ഏറെ സാധ്യതയുള്ള മാലിന്യവാഹികളായ തോടുകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ