
വാഹനനികുതി കുടിശിക തീര്‍പ്പാക്കുന്നതിന് ഓഗസ്റ്റ് മൂന്ന് മുതല്‍ ജില്ലയില്‍ അദാലത്ത് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റവന്യു-മോട്ടര്‍ വാഹന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന താലൂക്ക്തല അദാലത്തില്‍ ഇളവുകളോടെ കുടിശിക തീര്‍ത്ത് ജപ്തി ഒഴിവാക്കാം.
ഓഗസ്റ്റ് മൂന്ന് (കൊല്ലം), 10 (പുനലൂര്‍), 23 (പത്തനാപുരം), 24 (കുന്നത്തൂര്‍), 25 (കരുനാഗപ്പള്ളി) എന്നിവിടങ്ങളിലാണ് അദാലത്ത്. വിവരങ്ങള്‍ താലൂക്ക് ഓഫീസ്, ജോയിന്റ് ആര്.ടി.ഒ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ