
പൂനെയില്‍ നിന്നെത്തി കുട്ടനാടിന്റെ പ്രകൃതി ഭംഗി പകര്‍ത്താന്‍ ശ്രമിക്കവേ തോട്ടില്‍ വീണ മൂന്ന് പേരെ രക്ഷിച്ച് താരമായി വീട്ടമ്മ.
അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ തോട്ടിലേക്ക് വീണ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനുമാണ് വീട്ടമ്മ രക്ഷകയായത്. ഇന്നലെ രാവിലെ 7.30ന് പെരിങ്ങര വേങ്ങല്‍ തോട്ടിലാണ് സംഭവം.
പൂനെയില്‍ സ്ഥിരതാമസമാക്കിയ വേങ്ങല്‍ ചെമ്പരത്തിമൂട്ടില്‍ വിനീത് വര്‍ഗീസ് (27) ഭാര്യ മെര്ലിന് വര്‍ഗീസ് (25), ബന്ധു സിജില്‍ സണ്ണി (28) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഒരാഴ്ച മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്. രാവിലെ വേങ്ങല്‍ തോടിനു കുറുകെയുള്ള ഒറ്റത്തടിപ്പാലത്തിലൂടെ നടന്ന് ചിത്രം പകര്‍ത്തുമ്പോഴാണ് തടിപ്പാലം തകര്‍ന്ന് മൂന്ന് പേരും വെള്ളത്തില്‍ വീണത്. ഇവര്‍ക്കാര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
ഈ സമയം അതുവഴി സ്കൂട്ടറില്‍ വന്ന ചേന്നനാട്ടില്‍ ജിജിമോള്‍ ഏബ്രഹാം (45) പാലം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് സ്കൂട്ടര്‍ നിര്‍ത്തി തോട്ടില്‍ ചാടി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഒഴുക്കുള്ള തോട്ടില്‍ ജിജിമോള്‍ ഒറ്റയ്ക്കാണ് ഇവരെ കരയ്ക്കെത്തിച്ചത്. തോടിന് അക്കരെയുള്ള ഒരു വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന തടിപ്പാലം പിന്നീട് നാട്ടുകാര്‍ ചേര്‍ന്നു നന്നാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ