*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.A woman was found murdered at her home in Punalur, Kollam.

കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി 35 വയസുള്ള മഞ്ജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മ‍ൃതദേഹം കണ്ടെത്തുമ്പോൾ തലയണ മുഖത്ത് ഇരിക്കുന്ന അവസ്ഥയിലായിരുന്നു. തലയണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാവാം എന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ ഇതിനെപ്പറ്റി കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ. മഞ്ജുവും ഭർത്താവ് മണികണ്ഠനും തമ്മിൽ എന്നും വഴക്കും ബഹളവുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ച്ചയും പൊലീസ് സ്റ്റേഷനിൽ വെച്ച് ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.