*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയില്‍ പോക്സോ കേസില്‍ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.A youth accused in a POCSO case was found hanging dead in Vettithitta, Punalur, Kollam.

കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയില്‍ പോക്സോ കേസില്‍ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വെട്ടിത്തിട്ട പുതുശ്ശേരി മേപ്പുറത്തു വീട്ടില്‍ 33 വയസുള്ള ഷൈജന്‍ കോശിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മുമ്പ് പോക്സോ കേസില്‍പ്പെട്ട ഷൈജിന്‍ വിചാരണ നേരിടുകയായിരുന്നു.ഇന്നലെ ബൈക്ക് ഇടിച്ചു പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തി മുറിവിന് തുന്നല്‍ ഇട്ടിട്ട് തിരികെ വരുമ്പോള്‍ ആത്മഹത്യ സൂചന നല്‍കുന്ന നിലയില്‍ സംസാരിച്ചിരുന്നതായി പറയുന്നു.പോക്സോ കേസില്‍ ശിക്ഷിക്കപ്പെടും എന്നുള്ള ഭീതി യുവാവിനെ അലട്ടിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

രാത്രിയില്‍ തന്റെ മരണത്തിന് ഉത്തരവാദി താന്‍ തന്നെയാണെന്നും മറ്റാര്‍ക്കും മരണത്തില്‍ പങ്കില്ലെന്നും കിണറിനുള്ളില്‍ മറിക്കാന്‍ പോകുന്ന വിവരവും എഴുത്തെഴുതി വെച്ച ശേഷം ആള്‍താമസം ഇല്ലാത്ത വീടിന്റെ കിണറിന്റെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.രാത്രിയില്‍ ആത്മഹത്യ കുറിപ്പ് കണ്ട ഷൈജിന്റെ അമ്മ ബഹളം വെച്ച് ആളെ കൂട്ടി നടത്തിയ തിരച്ചിലില്‍ ആണ് ഇന്നലെ രാത്രി ഏകദേശം പന്ദ്രണ്ടിന് ആള്‍താമസം ഇല്ലാത്ത സ്ഥലത്തെ കിണറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.കിണറിന്റെ പടിയില്‍ മാതാപിതാക്കളുടെ ഫോട്ടോയും കണ്ടെത്തി. മേല്‍മൂടി ഉള്ള കിണറിന്റെ മൂടി തുറന്ന ശേഷം ആണ് തൂങ്ങി മരിച്ചത്. 

ഉടന്‍ തന്നെ പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു.ഇന്ന് രാവിലെ സ്ഥലത്തെത്തിയ പോലീസ് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അഗ്നിശമന സേന മൃതദേഹം പുറത്തെടുത്തു.പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.

പരേതനായ കോശിയുടെയും റോസമ്മയുടെയും ഇളയമകനാണ്,Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.