*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

യുട്യൂബര്‍ അമല അനുവും ക്യാമറാമാനും പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് കടന്നു.YouTuber Amala Anu and her cameraman crossed from Palakkad to Coimbatore.

യുട്യൂബര്‍ അമല അനുവും ക്യാമറാമാനും പാലക്കാട് നിന്നും രക്ഷപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് തൊട്ടു മുമ്പ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെത്തി കോയമ്പത്തൂരിലേക്ക് കടന്നത് ബൈക്കിന്റെ എഞ്ചിന്‍ പോലും ഓഫാക്കാതെ  ഒളിവില്‍ കഴിഞ്ഞത് സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച്‌ യുട്യൂബറെ പൊക്കാന്‍ തമിഴ്‌നാട്ടിലേക്കും വല വിരിച്ച്‌ വനം വകുപ്പ്.
അനുമതിയില്ലാതെ വനത്തില്‍ കയറി കാട്ടാനയെ ഓടിച്ച്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുട്യൂബര്‍ അമല അനു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അമല അനുവും ക്യാമറാമാന്‍ വിഷ്ണുവും ഒളിവില്‍ കഴിഞ്ഞ പാലക്കാട്ടെ വീട്ടില്‍ നിന്നും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് രക്ഷപ്പെട്ടത്. ഒരു ഫോണ്‍ വന്നുവെന്നും പെട്ടന്ന് പോകണമെന്നും പറഞ്ഞ് താമസിച്ച വീട്ടിലെ ബൈക്കുമായി പോയ ഇവര്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ശേഷം ബൈക്ക് പോലും ഓഫാക്കാതെയാണ് തീവണ്ടിയില്‍ കയറി രക്ഷപ്പെട്ടത്.

കോയമ്പത്തൂരിലേയ്ക്ക് കടന്നുവെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ഇവര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടിലുള്ളവരെ ചോദ്യം ചെയ്തുവെങ്കിലും തെറ്റിദ്ധരിപ്പിച്ചാണ് വീട്ടില്‍ താമസിച്ചതെന്നും തങ്ങള്‍ക്കൊന്നും അറിയില്ലെന്നും ഇവര്‍ മൊഴി നല്കി. തിരുവില്വാമലയ്ക്ക് സമീപമുള്ള മലേശ മംഗലത്തും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു. ഇവിടെയും വനം വകുപ്പ് എത്തി തെളിവെടുപ്പ് നടത്തി. പാലക്കാട്ടെ ഫ്‌ളയിങ് സ്‌ക്വാഡും ആലത്തൂര്‍, ഒറ്റപ്പാലം റേയ്ഞ്ച് ഓഫീസര്‍മാരും അമല അനുവിനെ പിടിക്കാന്‍ രംഗത്തുണ്ട്.

പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ കൃത്യമായി ഫോളോ ചെയ്യാനാകുന്നില്ലെന്നും ആവശ്യമെങ്കില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ സഹായം തേടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആലോചനയുണ്ട്. ഇവര്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. തൃശൂരിലേക്കും പിന്നീട് പാലക്കാടേക്കും പോകുന്നതിന് മുന്‍പ് അമലയും ക്യാമറാമാനും പോത്തന്‍കോട്ടെ സുഹൃത്തിന്റെ വീട്ടിലും ഒളിവില്‍ കഴിഞ്ഞിരുന്നു.

അതേ സമയം അമല അനുവിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ഇതിന്റെ ഭാഗമായി പുനലൂര്‍ ഡി എഫ് ഒ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ളീഡറുമായി ചര്‍ച്ച നടത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വനംവകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിച്ചു. കാട്ടാനയെ പ്രകോപിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത അമല അനുവിനെതിരെ വനം വന്യജീവി നിയമം, കേരള വനം നിയമം എന്നീ നിയമങ്ങളില്‍പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

അമല അനു ക്രൂരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം നല്‍കിയത്. ഇതോടൊപ്പം അമല അനു ഉപയോഗിച്ച കാര്‍ തിരുവനന്തപുരം പോത്തന്‍കോട്ട് നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.നടപടികള്‍ പൂര്‍ത്തിയാക്കി ഈ കാര്‍ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ പാലക്കാട് ജില്ലയില്‍ തന്നെയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിക്കുന്നുണ്ട്. സൈബര്‍ സെല്ലുമായി സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിരുവില്വാമലയില്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് അമലയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയത് പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല എന്നതും വെല്ലുവിളിയാണ്. കാട്ടാനകളെ പ്രകോപിപ്പിച്ച്‌ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യം പകര്‍ത്തുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 4 പേരുണ്ടായിരുന്നെന്നും ഇവരെ തിരിച്ചറിഞ്ഞതായും അന്വേഷണച്ചുമതലയുള്ള റേഞ്ച് ഓഫിസര്‍ ബി.ദിലീഫ് അറിയിച്ചിരുന്നു. ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അമലയുടെ അമ്മയുടെ കൈവശം നോട്ടീസ് നല്‍കി മടങ്ങുകയായിരുന്നു.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. ആറു മാസം മുന്‍പ് തെന്മല മാമ്പഴത്തറ വനത്തില്‍ പ്രവേശിച്ച അമല അനു ഹെലിക്യാം, മറ്റു ക്യാമറകള്‍ എന്നിവ ഉപയോഗിച്ച്‌ കാട്ടാനകളെ ഉള്‍പ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണ് കേസ്. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച്‌ ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വനം വന്യജീവി നിയമം അനുസരിച്ച്‌ വന്യജീവികളുടെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങള്‍ക്ക് വനം ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണം. ഹെലിക്യാം ഉപയോഗിച്ച്‌ ദൃശ്യം പകര്‍ത്തുമ്പോള്‍ ഭയന്നു കാട്ടിലേക്ക് ഓടിയ കാട്ടാന, പ്രകോപിപ്പിച്ചതോടെ അമല അനുവിനു നേരെ ചീറിപ്പാഞ്ഞെത്തുന്നതും യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ ഉണ്ട്. കേസ് എടുത്തതോടെ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്ന വീഡിയോ അപ്രത്യക്ഷമായിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.