*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാറില്‍ ഓട്ടോറിക്ഷ ഉരസി.നാട്ടുകാര്‍ നോക്കിനില്‍ക്കെ ഡ്രൈവറെ 17തവണ മുഖത്തടിച്ച്‌ യുവതി.Auto rickshaw crashed into the car. The woman slapped the driver 17 times in the face while the locals looked on.

കാറില്‍ ഓട്ടോറിക്ഷ ഉരസി.നാട്ടുകാര്‍ നോക്കിനില്‍ക്കെ ഡ്രൈവറെ 17തവണ മുഖത്തടിച്ച്‌ യുവതി.
ലഖ്‌നൗ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ഓട്ടോ പൊതുനിരത്തിലിട്ട് 17 തവണ തല്ലിയ 35 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.

വെള്ളിയാഴ്ച വൈകീട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.