ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഹര്‍ ഘര്‍ തിരംഗ': ജില്ലയില്‍ കുടുംബശ്രീ നിര്‍മിച്ചത് 198732 ദേശീയ പതാകകള്‍.Har Ghar Tiranga': 198732 national flags were made by Kudumbashree in the district

ഹര്‍ ഘര്‍ തിരംഗ': ജില്ലയില്‍ കുടുംബശ്രീ നിര്‍മിച്ചത് 198732 ദേശീയ പതാകകള്‍

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ഹര്‍ ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 1,98,732 ദേശീയ പതാകകള്‍ നിര്‍മ്മിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എ. ജയഗീതയുടെ നേതൃത്വത്തിലാണ് പതാക നിര്‍മാണം. മൂന്ന് അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ 45 കുടുംബശ്രീ സംരംഭങ്ങള്‍ മുഖേനയാണ് നിര്‍മ്മാണം നടന്നത്.  മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എന്‍.സി.സി കൊല്ലം, കൊട്ടാരക്കര യൂണിറ്റുകള്‍ക്കുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്.  ഓരോ തദ്ദേശ സ്ഥാപങ്ങളും അതാത് പ്രദേശങ്ങളിലെ വീടുകളുടെയും സ്‌കൂളുകളുടെയും എണ്ണം കണക്കാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖാന്തിരമാണ്  ഓര്‍ഡറുകള്‍ സ്വീകരിച്ചത്.  പോളിസ്റ്റര്‍ കോട്ടണ്‍ മിക്‌സ് തുണിയില്‍ തയ്യാറാക്കിയ പതാകക്ക് 28 രൂപയാണ് വില. നിലവില്‍ 75,000 ത്തോളം ദേശീയ പതാകകള്‍ വിതരണത്തിനായി കുടുംബശ്രീ സി.ഡി.എസ് സംരംഭ യൂണിറ്റുകളില്‍ എത്തിച്ചു കഴിഞ്ഞു.  തുടര്‍ന്നും ആവശ്യമായി വരുന്ന പതാകകള്‍ അടിയന്തരമായി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജില്ലാ കോഡിനേറ്റര്‍ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.