2022 ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു പുനലൂർ എക്സൈസ് സർക്കിൾ ഓഫിസും അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ്റെയും അഭിമുഖ്യത്തിൽ നടത്തിയ സംയുക്ത റെയ്ഡിൽ തെന്മല മാമ്പഴത്തറ അമ്പത്താറേക്കർ- ചൗക്ക വനപ്രദേശത്തു നിന്നു ചാരായം വാറ്റാൻ പാകപ്പെടുത്തിയ 600 ലിറ്റർ കോട കണ്ടെത്തി കേസ് എടുത്തു.
പ്രതിയെ പറ്റി അന്വേഷിച്ചു വരുന്നു ഓണം ഉത്സവത്തോട് അനുബന്ധിച്ചു എത്തുന്ന വിനോദ സഞ്ചാരികൾക്ക് നല്കുന്നതിലേക്കായി ചാരായം നിര്‍മ്മിക്കുവാനാണ് ഈ കോട സൂക്ഷിച്ചിരുന്നത് .
ഈ കോടയുടെ മണം കിട്ടിയെത്തിയ കാട്ടാന മാമ്പഴത്തറ ഭാഗത്ത് ശല്യമായിരിക്കുകയാണ്
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ട്ടർ കെ സുദേവന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി പ്രവന്റീവ് ഓഫിസർ വൈ ഷിഹാബുദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്.
പ്രവന്റീവ് ഓഫീസർ കെ.പി ശ്രീകുമാർ ,പ്രദീപ്കുമാർ.ബി സിവിൽ എകസൈസ് ഓഫിസർമാരയ അനീഷ് അർക്കജ്, അരുൺകുമാർ, ഹരിലാൽ, റോബി ഡ്രൈവർ രജീഷ് ലാൽ. എന്നിവരും, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ശ്യാംലാൽ, അഞ്ചു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ