ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

75ാം സ്വാതന്ത്ര്യ ദിനാഘോഷവും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയുമായി എൻ.എസ്. വി.വി.എച്ച്.എസ് .എസ് വാളക്കോട്.75th Independence Day celebrations and wreath laying at Gandhi statue by N.S.V.VHS Valacodu.

75ാം സ്വാതന്ത്ര്യ ദിനാഘോഷവും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയുമായി എൻ.എസ്. വി.വി.എച്ച്.എസ് .എസ് വാളക്കോട്.
പുനലൂർ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികം എൻ.എസ്. വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. 

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സ്കൂൾ പ്രിൻസിപ്പാളുമായ എ.ആർ. പ്രേംരാജിന്റെ നേതൃത്വത്തിൽ രാവിലെ 8.30 ന് പി.ടി.എ പ്രസിഡന്റ് എൻ. കോമളകുമാർ പതാക ഉയർത്തി.
ബാന്റ് ട്രൂപ്പ്,വിവിധ യൂണിറ്റുകൾ എന്നിവയുടെ അകമ്പടിയോടെ കലയനാട് ഗവൺമെന്റ് എൽ.പി.എസിൽ നിന്ന് ആരംഭിച്ച റാലി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ദിനേശൻ ഫ്ളാഗ് ഓഫ് ചെയ്തു. 

കലയനാട്, ഗ്രേസിംഗ് ബ്ലോക്ക് , കാരക്കാട്, വാളക്കോട്, തുമ്പോട് വാർഡുകളിലെ കൗൺസിലർമാർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് കലയനാട് എൽ.പി.എസിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കലയനാട് നിവാസികളും സന്നദ്ധ സംഘടനാ പ്രവർത്തകരും ലഘു ഭക്ഷണവും ദാഹജലവും വിതരണം ചെയ്തു കൊണ്ട് റാലിക്ക് ഹാർദ്ദവമായ വരവേൽപ്പ് നൽകി. 

എസ്.പി.സി, ജെ. ആർ.സി, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ വിവിധ യൂണിറ്റുകളും സ്വാതന്ത്ര്യ സമര സേനാനികളെ ഓർമ്മിപ്പിക്കുന്ന വേഷവിധാനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. 

പി.ടി.എ പ്രസിഡന്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, എസ്.പി.സി. ഡ്രിൽ ഇൻസ്ട്രക്ടർ , അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.കെ അനിത ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.