ഇന്നലെ വൈകിട്ട് 5 മണിയോടെയാണ്.വിളക്കുടി പഞ്ചായത്തിലെ എലിക്കോട് എന്ന സ്ഥലത്താണ് സംഭവം.
മലമുകളിൽ താഴെതിൽ 87 വയസ്സുള്ള ജാനകിയമ്മയുടെ വീടാണ് പൂർണമായും തകർന്നത്. വീടിനകത്ത് ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും പൂർണമായും തകർന്നു. ജാനകി അമ്മ ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിൽ താമസം.
വീട് ഇടിഞ്ഞുവീണ് സമയത്ത് ജാനകി അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ബാക്കിയെല്ലാവരും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പുറത്തായിരുന്നു. അതിനാൽ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. ഏതു സമയം നിലം പൊത്താറായ വീട് ആയിരുന്നു ഇത്.
ചോർച്ച കാരണം വീടിന്റെ മുകളിൽ ടാർപ്പൊളിൻ വലിച്ചു കെട്ടി സംരക്ഷിച്ചിരിക്കുകയായിരുന്നു. 25 വർഷത്തിലധികം പഴക്കമുള്ള മൺകട്ട കൊണ്ടു കെട്ടിയ വീട് ആയിരുന്നു. ഈ വീട്ടിലെ 5 അംഗം സുരക്ഷിതമായ രീതിയിലല്ല താമസിക്കുന്നതെന്ന് കണ്ടിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
വീടിനു വേണ്ടി അറ്റകുറ്റപ്പണിക്ക് പൈസ അനുവദിച്ചിട്ടുണ്ടെന്നു പറയുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ ആണ് വീടിന് അറ്റകുറ്റപ്പണികൾ പൈസ അനുവദിക്കാത്തതെന്നും പഞ്ചായത്ത് അധികാരികള്‍ പറയുന്നു.
ജാനകി അമ്മയുടെ മകൻ മോഹന്റെ ഏക ആശ്രയത്തിൽ ആണ് ഈ അഞ്ച് അംഗ കുടുംബം കഴിഞ്ഞു പോന്നത്.സംഭവമറിഞ്ഞ് വിളക്കുടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ വീട്ടിലെ അംഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുവാന്‍ തീരുമാനമായി. സംഭവം അറിഞ്ഞപ്പോൾ തന്നെ ഇളമ്പൽ സി.ഐ.ടി.യു ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി.
ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്ന നടപടികളും ആരംഭിച്ചു. ഇവർക്ക് വേണ്ട സഹായങ്ങളും ഉടൻ എത്തിക്കുമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി പൊടിമോൻ പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ