ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി പുനലൂര്‍ കൃഷിവകുപ്പും കര്‍ഷകരും ആഘോഷിച്ചു.Agriculture Department and farmers of Punalur celebrated Farmers Day on Singham One with elaborate programmes.

ഇന്ന് ചിങ്ങം ഒന്ന്, കര്‍ഷക ദിനം. മലയാള വർഷാരംഭം കൂടിയാണ് ചിങ്ങം. കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലുമായാണ് ചിങ്ങം പുലരുന്നത്.

പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്‍റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം. കര്‍ക്കടകം നല്‍കിയ ഇല്ലായ്മകളെ ഈ പൊന്നിന്‍ ചിങ്ങപ്പുലരിയിലൂടെ മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷ നല്കുന്ന മാസം. 

കര്‍ഷക ദിനമാണ് ചിങ്ങം ഒന്ന്. വയലുകളില്‍ സമൃദ്ധിയുടെ കാഴ്ചകള്‍ നിറയേണ്ട സമയം. ഇക്കുറി പക്ഷേ കള്ളകര്‍ക്കിടകം കര്‍ഷകനെ ചതിച്ചു. കണ്ണീരായിരുന്നു സമ്പാദ്യം..

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി പുനലൂര്‍ കൃഷിവകുപ്പും കര്‍ഷകരും  ആഘോഷിച്ചു.പുനലൂര്‍ കലയനാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പുനലൂര്‍ കൃഷിഭവന്‍ നഗരസഭ കലയനാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും സമുയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിപുലമായി ആഘോഷിച്ചത്.

രാവിലെ പത്ത് മണിക്ക് കലയനാട് നിന്നുള്ള കര്‍ഷകരും കുട്ടികളും പങ്കെടുത്ത റാലിയെത്തുടര്‍ന്ന് തുടങ്ങിയ പൊതുയോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കര്‍ഷകരും എന്‍.എസ്.എസ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

കെ.വി.കെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആനീസ് ജോസഫിന്റെ ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള ക്ലാസോടെ പൊതുയോഗം ആരംഭിച്ചു.കര്‍ഷകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനും മികച്ച രീതിയില്‍ കൃഷിയില്‍ മുന്നേറാനും കഴിയുന്ന തക്ക രീതിയില്‍ വളരെ മനോഹരമായ ക്ലാസ് ആയിരുന്നു എന്ന് മുതിര്‍ന്ന കര്‍ഷകര്‍ പറഞ്ഞു.ക്ലാസ് പൂര്‍ണ്ണ രൂപത്തില്‍ പുനലൂര്‍ ന്യുസില്‍ ടെലികാസ്റ്റ് ചെയ്യുന്നതാണ് .

കൂടാതെ വീണ എന്ന കുട്ടി ആലപിച്ച കൊയ്ത്തു പാട്ട് വളരെ മനോഹരവും ഗൃഹാതുരത്വം ഓര്‍മ്മിപ്പിക്കുന്നതും ആയിരുന്നു.ഈ പാട്ട് കാണികളുടെ മനം കവര്‍ന്നു.

പരിപാടിയുടെ ഉദ്ഘാടനം പുനലൂര്‍ എം.എല്‍.എ പി.എസ് സുപാല്‍ നിര്‍വഹിച്ചു.പുനലൂര്‍ നഗരസഭ ചെയര്‍പെഴ്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പുനലൂര്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നെല്‍കര്‍ഷകര്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള തുക അപര്യാക്തമാണെന്നും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിപണി ലഭ്യമാക്കണമെന്നും വന്യമൃഗ ശല്യങ്ങളെ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ജി ജയപ്രകാശ് പറഞ്ഞു. 

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.