*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഒറ്റക്കൽ സ്നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അവാർഡ്‌ ദാന ചടങ്ങ് സംഘടിപ്പിച്ചു. The award ceremony was organized under the auspices of Ottakkal Sneha Kotaiyama.

ഒറ്റക്കൽ സ്നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അവാർഡ്‌ ദാന ചടങ്ങ് സംഘടിപ്പിച്ചു. 

കഴിഞ്ഞ SSLC   plus 2. Neet entrance പരീക്ഷകളിൽ വിജയിച്ച ഒറ്റക്കൽ സ്നേഹ കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്ക് ഒറ്റക്കൽ ഡബ്ലിയു യു.പി.എസ് ജംഗ്ഷനിൽ ചേർന്ന സ്നേഹ കൂട്ടായ്മയുടെ പൊതുയോഗത്തിൽ അവാർഡ് നല്കി ആദരിച്ചു. 

തെന്മല പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നല്കി ആദരിച്ചു. 

കൂട്ടായ്മയുടെ രക്ഷാധികാരി ബാഹുലേയൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകരായ അനീഷ്, രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഷൈജു, സാം ചാക്കോ , സമ്പൂർണ്ണ ഭരണഘടന സാക്ഷരത സെനറ്റർമാരായ ബ്ലെയ്സി, ബിനു, എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൊതുപ്രവർത്തകനായ കെ.പി അർജ്ജുനൻ മുഖ്യപ്രഭാഷണം നടത്തി. 

സ്നേഹ കൂട്ടായ്മയിലെ ഇപ്പോൾ വിദേശ രാജ്യങ്ങളിലും, ഇതര സംസ്ഥാനങ്ങളിലും ഉള്ളവർ ഓൺലൈനായി ആശംസ അർപ്പിച്ചു. 

കൂട്ടായ്മയിലെ അംഗങ്ങളും , കുട്ടികളും, രക്ഷകർത്താക്കളും, പൊതുപ്രവർത്തകരും പങ്കെടുത്തു. 

പുനലൂര്‍ ന്യൂസ്‌ ബ്യുറോ

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.